ഞാൻ വേഗം ബെഡ്ഡിൽ നിന്നിറങ്ങി…. ഉറക്കവും, മടിയുമൊക്കെ പോയി…
” എന്താണിക്ക കാര്യം? Anything serious? “…
“അജൂ.. നീ ഒഴിഞ്ഞു മാറരുത്.. നിനക്ക് താല്പര്യമില്ലാത്തത് ആണെന്ന് എനിക്കറിയാം. പക്ഷേ ഞാൻ അവിടെയില്ലാതായിപ്പോയി.. അത് കൊണ്ടാണ്…”
എനിക്ക് കാര്യം കത്തി.. ഗോൾഡ്… എനിക്ക് താൽപ്പര്യമില്ലാത്ത ഇക്കായുടെ ബിസിനസ്.. അപ്പോൾ എന്തോ പണി വരുന്നുണ്ട്..
“ഇക്കാ.. സ്പെഷ്യൽ സ്റ്റോക്ക് ആണോ?”
“അത് തന്നെ.. പക്ഷേ റിസിവ് ചെയ്‍താൽ മാത്രം പോരാ, ഡെലിവറിയും ഇന്ന് നടത്തണം..”
അപ്പോൾ അതാണ്.. ഇന്ന് ഷോപ്പിലേക്ക് ഗോൾഡ് വരുന്നുണ്ട്, അത് ഏതോ ആൾക്കാരുടെ കൈയ്യിൽ എത്തിക്കുകയും വേണം..
“ഇക്കാ.. സോറി.. ഞാൻ ഇതിൽ ഇടപെടില്ലയെന്ന് പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ.. ”
“അറിയാം.. അജൂ.. ഞാൻ ഇത്രയും നാളായിട്ട് ഇതിനെക്കുറിച്ച് ഒന്നും നിന്നോട് ആവശ്യപ്പെട്ടിട്ടില്ലല്ലോ.. ഇതൊരു എമർജൻസി ആയിപ്പോയി.. സാധനം വേറെ ഒരാളെയും വിശ്വസിച്ചേൽപ്പിക്കാൻ പറ്റില്ല.. അത്കൊണ്ട് ഈ ഒരു തവണ നീ ഒന്ന് സഹായിക്കണം …”
” ഇക്ക… ഒന്നും വിചാരിക്കരുത്.. പ്ലീസ് എന്നെ ഇതിൽ നിന്നൊഴിവാക്കിത്തരണം.. എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല… ”
“അജൂ… ഞാൻ ഈ രാവിലെ നിന്നെ വിളിച്ച് ഇത് പറയണമെങ്കിൽ എന്ത് മാത്രം സീരിയസ് ആണെന്ന് മനസ്സിലായിട്ടുണ്ടാവുമല്ലോ.. അത്കൊണ്ട് ഇത്തവണ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.. ”
“ഇക്ക നിങ്ങളെന്താണ് ഈ പറയുന്നത്? ഇതൊരു നിസ്സാര കാര്യമല്ല smuggling ആണ്.. ഒന്ന് പാളിയാൽ പടം പത്രത്തിൽ വരും.. നാറും.. എനിക്ക് പിന്നെ കുടുംബത്തു കേറാൻ പറ്റില്ല… അച്ഛന്റെ കാര്യമൊക്കെ ഇക്കയ്ക്ക് അറിയാവുന്നതല്ലേ. പെട്ടാൽ പോരാത്തതിന് ജയിലും…”