————————————————————-
ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. വണ്ടി ലൈറ്റ് ഓഫാക്കി നേരെ വീടിനു പിന്നിലേക്ക് എടുത്തു. പഴയ സാധനങ്ങൾ വയ്ക്കാൻ ഒരു സൈഡ് തുറന്ന ഗാറേജ് പോലൊന്നാ വില്ലക്ക് പിറകിൽ ഉണ്ടാക്കിയിരുന്നു..
വണ്ടി ഞാൻ റിവേഴ്സിൽ അങ്ങോട്ടേക്ക് കേറ്റിയിട്ടു. പിന്നെ ഡിക്കി ഓപ്പൺ ആക്കി പുറത്തിറങ്ങി. അപ്പോഴേക്കും ഇക്കയുടെ മമ്മി ഇറങ്ങി ഗ്യാരജിലേക്ക് വന്നു.
“അജു “..
“ആ മമ്മി.. ഞാൻ പുറകിലുണ്ട്.”
അവര് വണ്ടിയുടെ പിന്നിലേക്ക് എത്തി അപ്പോഴേക്കും ഞാൻ സ്റ്റെപ്പിനി അഴിച്ചു താഴെ ഇട്ടിരുന്നു.
പിന്നെ അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ കമ്പിപ്പാര കൊണ്ട് ടയർ ഇളക്കി മാറ്റി, റിംമിൽ നിന്ന് ടയർ വേറെ ആയതോടെ ഉള്ളിൽ വച്ചിരുന്ന നോട്ടുകൾ ഇളകി പുറത്തേക്ക് വീണു..
സാധാരണ ഗോൾഡ് എത്തിക്കുക മാത്രമാണ് ജോലി. ക്യാഷ് മറ്റു വഴികളിൽ കൂടി എത്തും, ഇത് വേറെന്തോ സ്കീം ആയത് കൊണ്ടാണ് ക്യാഷും കൊണ്ട് വരേണ്ടി വന്നത് അത് കൊണ്ടാണ് ഇത് അബ്ദുക്ക ഏൽക്കാഞ്ഞത്.
“മമ്മി ആ ബാഗ് അവിടെ വച്ചിട്ടു പൊയ്ക്കോ ഞാൻ എല്ലാം സെറ്റ് ആക്കി എടുത്തോണ്ട് വരാം ”
“എന്നാൽ ശരി…” അവർ തിരികെ വർക്ക് ഏരിയ വഴി വീടിനുള്ളിലേക്ക് പോയി…
ടയറിനുള്ളിലെ നോട്ട് കെട്ടുകൾ എടുത്ത ശേഷം, ഞാൻ സ്പീക്കർ അഴിച്ചു അതിനു പിന്നിൽ ഉള്ള നോട്ടുകെട്ടുകൾ കൂടി എടുത്തു വച്ചു. 2000 ന്റെ മൊത്തം 79 കെട്ടുകൾ..
ഒരു കോടി അമ്പത്യെട്ടു ലക്ഷം രൂപ… ഞാൻ ഒരു ദീർഘ നിശ്വാസം എടുത്തു… കുറച്ചു നേരം ആ നോട്ട് കെട്ടുകൾ നോക്കി നിന്നു പോയി. പിന്നെ അവയൊക്കെ അടുക്കി ബാഗിലാക്കി, വർക്ക് ഏരിയ വഴി ഞാനും വീടിനുള്ളിലേക്ക് കടന്നു.