“ഹാ… അജൂ… ” അവളൊന്നു കുറുകി…
ഞാനൊന്നു കൂടി അവളെ ചേർത്തു മുറുക്കി ചുംബിച്ചു..
“ഹാ… ഡാ.. വേണ്ടാട്ടോ… ആരെങ്കിലും ഒക്കെ കണ്ടാൽ പിന്നെ… നീ പോയി അവിടെ ഇരുന്നേ…”
“പിന്നെ ഇവിടിപ്പോ ആര് വരാനാ..” ഞാൻ ഒന്നു കൂടി മുഖം ആ കഴുത്തിലേക്ക് പൂഴ്ത്തികൊണ്ട് ചോദിച്ചു…
“വന്നു വന്നു ചെക്കന്നിപ്പോൾ സ്ഥല കാല ബോധമൊന്നുമില്ല “.. അവൾ പരിഭവം പറഞ്ഞു.
“നിന്നെ കണ്ടാൽ എല്ലാ ബോധവും പോകും മോളെ..” ഞാനവളെ പിന്നെയും കെട്ടിപ്പിടിച്ചു.
“വിടെടാ.. ചെക്കാ..” അവൾ എന്നെ തള്ളി മാറ്റി എണീറ്റു പിന്നെ ബില്ലും, ഫയലും ഒക്കെ എടുത്തു.
“ഹാ എങ്ങോട്ടാ…’ ഞാൻ കൈ വിലങ്ങനെ വച്ചു കൊണ്ടവളെ തടഞ്ഞു..
“ഇവിടിരുന്നാലേ എന്റെ പണി നടക്കില്ല… മോനിവിടെ ശരിയാവില്ല… ഞാൻ താഴോട്ട് പോകുന്നു…ടാറ്റാ “… അവൾ എന്റെ കൈയിന്റെ ഇടയിലൂടെ ഊർന്നിറങ്ങി താഴേക്ക് പോയി, സ്റ്റെപ്പിന്റെ താഴെയെത്തി പിന്നെ ചുണ്ടുകൾ കൂച്ചി ഒരു ഉമ്മ തന്നു.. പിന്നെ ചിരിച്ചു കൊണ്ട് പോയി…
ഞാൻ നേരെ ഓഫീസിൽ കേറി ചെയറിലേക്ക് ഇരുന്നു. Cctv നോക്കി, എല്ലാ ഷോപ്പിലും എല്ലാവരും രാവിലത്തെ ജോലികളിൽ ആണ്. കുറച്ചു കസ്റ്റമേഴ്സ് ഉണ്ട്. കൌണ്ടറുകൾ ബിസി ആയി തുടങ്ങിയിട്ടില്ല…
ബാങ്ക് ജോലികൾ എല്ലാം പിന്നത്തേക്ക് മാറ്റി വച്ചു. ഇനി ആ വണ്ടി വരുന്നത് വരെയും ടെൻഷൻ ആണ്.
മറ്റൊന്നിലും ശ്രദ്ധിക്കാൻ എനിക്ക് മനസ്സിലായിരുന്നു. സമീറ വരുമ്പോൾ ഉള്ള ചില സ്നേഹ പ്രകടനങ്ങളിൽ ആണ് ആകെയൊരാശ്വാസം തോന്നിയത്. അവൾ വൈകുന്നേരം പോയതോടെ അതും കഴിഞ്ഞു. പിന്നെയും ടെൻഷൻ, പേടി….