“അജൂ….” ഇയർ ഫോണിലൂടെ ആ സ്വരം ഒഴുകിയെത്തി… മറ്റാരും കേൾക്കാതെയിരിക്കാൻ പതിഞ്ഞ സ്വരത്തിലാണവൾ സംസാരിക്കുന്നത്, എപ്പോളും.
അത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.
“മ് ഹും “…ഞാൻ മൂളി.
“എന്ത് പറ്റിയെന്റെ ചെക്കന്… സുഖമില്ലേ?”
“ഏയ് കുഴപ്പമൊന്നുമില്ല പൊന്നു… ”
“ഹേയ്.. അല്ല എന്തോ ഉണ്ട്. എനിക്കറിയില്ലേ എന്റെ പൊന്നിന്റെ സൗണ്ട് മാറിയാൽ…”
“ഒന്നുമില്ല സാം.. ”
“ദെയ് അജൂ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നേ ഈ സാം എന്ന് വിളിക്കരുതെന്ന്.” അവൾ ചിണുങ്ങി.
എനിക്ക് ഉള്ളിൽ ചിരി പൊട്ടി. പെണ്ണിന്റെ ചിണുങ്ങൽ കേൾക്കാൻ നല്ല രസമുണ്ട്. എന്റെ ടെൻഷൻ പതിയെ കുറഞ്ഞു വരുന്നുണ്ട്.
“അല്ല സമീ.. ഇങ്ങനെ ഷോർട് ആയി വിളിച്ചാൽ എന്താണ് കുഴപ്പം..?”
“അങ്ങനെയിപ്പം നീ ഷോർട് ആക്കണ്ട… മ് ഹും ഒരു ഷോർട് കട് കാരൻ വന്നിരിക്കുന്നു… 😏”
“ആ നീയി രാത്രി അടിയുണ്ടാക്കാൻ വന്നതാ..”
“ഹാ.. ഞാൻ അടിയുണ്ടാക്കും, പിച്ചും, മാന്തും, കടിക്കും ഒക്കെ ചെയ്യും. നീ എന്ത് ചെയ്യും? മ്മ്എം ”
കുട്ടികളുടെ വില്ലൻ ശബ്ദം അനുകരിച്ചവൾ ചോദിച്ചു. ആ നേരത്തെ അവളുടെ മുഖ ഭാവം ആലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു.
“അയ്യോ… എന്നെ നീ ബാക്കി വയ്ക്കുമോ?..”
“ഇല്ല.. മുഴുവൻ കടിച്ചു തിന്നും…”
“എവിടുന്നു കടിച്ചു തിന്നു തുടങ്ങും? ”
പെട്ടെന്നവളുടെ സ്വാതന്ത്ര്യം മൗനത്തിനു വഴിമാറി.. അത് തുടരാൻ അനുവദിക്കാത്ത പോലെ ഞാനവളെ മൃദുവായി വിളിച്ചു.
“സമീറ…”
“മ് ഹും ” വളരെ നേർത്ത ഒരു മൂളലായിരുന്നു മറുപടി. “പറ മോളെ…. നീ എവിടുന്നു തുടങ്ങും…”