“ഡാ, ഞാൻ ഇറങ്ങുവാ… എന്നാ ശരി ”
“ശരി ഡീ… നാളെ കാണാം ” ഓക്കേ. ഞാൻ മുഖമുയർത്തി ചിരിച്ചു കൊണ്ട് കൈ വീശി.
“അപ്പോൾ വൈകുന്നേരം വിളിക്കില്ലേ?” ചോദിച്ചു കഴിഞ്ഞാണ് അബദ്ധമായിപ്പോയല്ലോ എന്നത് അവൾക്ക് മനസ്സിലായത്.
അവൾ ഒരു കണ്ണടച്ചു കൊണ്ട്, നാക്ക് കടിച്ചു. ആ മുഖം മുഴുവൻ ചമ്മൽ നിറഞ്ഞു.
ഞാൻ എന്റെ മുഖം കൈകളിൽ താങ്ങി അവളെ നോക്കി ചിരിച്ചു. വിളിക്കാം എന്ന് പറയുന്ന പോലെ തലയാട്ടി.
അവൾ ചമ്മലോടെ തിരിഞ്ഞു നടന്നു.
” സമീറാ, ”
അവൾ തിരിഞ്ഞു നോക്കി
“നാണിക്കുമ്പോൾ നീയോന്നു കൂടി സുന്ദരിയാകുന്നുണ്ട് ” ഞാൻ ചിരിയോടെ ആ മിഴികളിൽ നോക്കി പറഞ്ഞു. ആ മുഖത്തേക്ക് വീണ്ടും നാണം ഇരച്ചെത്തി. ചിരിച്ചു കൊണ്ടവൾ കൈ വീശി ഉറങ്ങിപ്പോയി.
എന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഇനി സമീറയിലേക്ക് അധിക ദൂരമില്ലെന്നെനിക്ക് മനസ്സിലായി. ആ സന്തോഷത്തോടെ ഞാനെന്റെ ജോലികൾ വേഗം തീർത്തു.
9 മണി ആയപ്പോഴേക്കും ഷോപ്പ് എല്ലാം അടച്ചു ഇറങ്ങി. പതിവ് പോലെ ഓരോ ബിയർ വാങ്ങി ഞാനും, അച്ചുവും നേരെ കോളേജ് ഗ്രൗണ്ടിലേക്ക് വിട്ടു. കഴിഞ്ഞ ദിവസത്തെ അവന്മാരുടെ ടൂറിന്റെ വിശേഷങ്ങൾ എല്ലാം അവൻ വാതോരാതെ പറഞ്ഞോണ്ടിരുന്നു. അങ്ങനെ ഗ്രൗണ്ടിലെത്തി.
” എന്തായി ഓപ്പറേഷൻ സമീറ?” ബീയർ ഓപ്പൺ ചെയ്തു കൊണ്ട് അവൻ ചോദിച്ചു.
” അത് ഏറെക്കുറെ ഓക്കെയായി “.. ഞാൻ പറഞ്ഞു.
“ശരിക്കും? അവൻ ആശ്ചര്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി.
” മ്മ് ഉം ” ഞാൻ മൂളി.
” മൂളാതെ വിശദമായി പറയെടാ ” അവൻ ആവേശത്തോടെ പറഞ്ഞു.
ഞാൻ അവളെ ആദ്യം ഫോൺ വിളിച്ചത് മുതൽ ഇന്ന് വൈകുന്നേരം അവൾ ഫോൺ വിളിക്കില്ലേ എന്ന് ചോദിച്ചത് വരെയുള്ള എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു.
“ആഹാ പൊളിച്ചല്ലോ മോനെ… നീ തകർത്തു.. ഞാൻ വിചാരിച്ചില്ല ഇത്ര പെട്ടെന്ന് വളയുമെന്ന്. ഇനി എന്ത് ചെയ്യണമെന്ന് വച്ചാൽ….”
“ഡാ ഒരു മിനിറ്റ്” അവൻ പറയാൻ വന്നതിനെ ഞാൻ വിലക്കി..