ഫുഡ് കഴിക്കാൻ പുറത്തു പോയി. മിക്കവാറും ഉച്ചക്ക് ഹോട്ടൽ ഫുഡ് ആണ്. ഇന്നാണെങ്കിൽ എല്ലാം കഴിഞ്ഞപ്പോൾ 3 മണിയായി. പിന്നെ ചോറ് കിട്ടിയില്ല, മസാലദോശയിൽ ഒതുക്കി. തിരികെയെത്തിയപ്പോൾ സമീറയുണ്ട് മുകളിൽ.
ആള് പുള്ളിയുടെ കസേരയിൽ കണ്ണുകളടച്ചു പിന്നോട്ട് ചാരിയിരിക്കുകയാണ്. മുകളിലെ സീലിംഗ് ലൈറ്റുകളാമുഖത്ത് ഊഷ്മളമായ ഒരു തിളക്കം പകരുന്നു.
” ഹേയ്.. ചേച്ചി ഉറങ്ങുവാ,” ഞാൻ അവളുടെ താടിയിൽ പിടിച്ചു കുലുക്കി..
” ഹാ.. നീ വന്നോ.. ഫുഡ് കഴിച്ചോ? “അവൾ കണ്ണ് തുറന്നു.
” മ്മ് എം കഴിച്ചു, ഊണ് കിട്ടിയില്ല, പിന്നെ മസാലദോശ കഴിച്ചു “. മസാലയുടെ മണം അറിയിക്കാനായി ഞാൻ എന്റെ കൈ അവളുടെ മൂക്കിന് നേരെ നീട്ടി.
“നീ എന്തിനാ ഈ ഹോട്ടലിൽ നിന്ന് കഴിക്കുന്നത്. ഉച്ചക്ക് ഫുഡ് ഉണ്ടാക്കിക്കൊണ്ട് വന്നാൽ പോരെ “? അവളെന്റെ കൈ മണത്തു കൊണ്ട് ചോദിച്ചു.
ഞാൻ അവളുടെ മുന്നിൽ ഉള്ള ടേബിളിൽ പകുതി കയറിയിരുന്നു.
” രാവിലെയും, വൈകിട്ടും മാത്രമേ കുക്കിംഗ് ഉള്ളൂ റൂമിൽ. മൂന്നു നേരം ഭക്ഷണം ഉണ്ടാക്കലൊക്കെ ചടങ്ങാണ്. പിന്നെ ക്ലീനിങ് ഒക്കെ മെനക്കേടാണ്. അത് കൊണ്ടാണ് ഉച്ചക്ക് പുറത്തു നിന്നാക്കിയത്. ”
” മടിയൻ.” അവളെന്റെ തുടയിൽ അടിച്ചു കൊണ്ട് പറഞ്ഞു. “ദാ സ്റ്റോക്ക്” അവൾ ഇൻവോയ്‌സ് ബുക്ക് ഒരു കൈകൊണ്ട് മുന്നോട്ടു തള്ളി.
“ഓഹ്ഹ്, എന്റെ പൊന്നു സമീറെ ഒരഞ്ചു മിനിറ്റ്.. രാവിലെ തൊട്ട് ഒടുക്കത്തെ പണിയാണ്. ഇനി ഇക്ക ഇല്ലാത്ത കൊണ്ട് എല്ലായിടത്തും പോയി ക്ലോസിങ് കൂടി ചെക്ക് ചെയ്യണം. എല്ലാം കൂടിയാലോചിച്ചു എന്റെ തലയെല്ലാം ചൂടായി ഇരിക്കുവാ” ഞാൻ തലയുടെ ഇരു വശത്തും കൈ വച്ചു മടുപ്പോടെ പറഞ്ഞു.
അവൾ എഴുന്നേറ്റു കസേര നീക്കിയിട്ട് പറഞ്ഞു
” ഇങ്ങോട്ടിരിക്ക് ”
“എന്തിനു? ” ഞാൻ..
“ഇങ്ങോട്ട് ഇരിക്കെടാ ചെറുക്കാ ” അവളെന്റെ കൈയിൽ പിടിച്ചു കസേരയിലേക്കിരുത്തി.
“നേരെ നോക്കി, കണ്ണടച്ചു ഇരുന്നോ ”
പിന്നെ തല പിടിച്ചു നേരെ വച്ചു. ഞാൻ കണ്ണടച്ചു. അവളെന്റെ പിന്നിലേക്ക് ചേർന്നു വന്നത് ഞാൻ അറിഞ്ഞു.