ആ മുഖത്തു ഒരു അത്‍ഭുതം വിടർന്നു,
“പടച്ചോനെ ഇതെന്ത് പറ്റി? അജു, ആദ്യമായിട്ടാ നീയോരളോട് ഇരിക്ക് കുറച്ചു നേരം സംസാരിക്കാമെന്ന് പറയുന്നത് ഞാൻ കേൾക്കുന്നത്. ഇന്ന് ഇടിവെട്ടി മഴ പെയ്യും മിക്കവാറും ”
ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു,
“അതോ നിന്നോട് സംസാരിക്കുന്നത് എല്ലായ്പ്പോഴും എന്റെ ദിവസത്തെ പ്രകാശമാനമാക്കുന്നു.” ഞാൻ ഒരു ആക്ഷൻ സോങ് പോലെ പറഞ്ഞു.
അവളുടെ ചുണ്ടുകൾ മൃദുവായ പുഞ്ചിരിയായി മാറുന്നു, അവളുടെ മുഖഭാവത്തിൽ ആശ്ചര്യവും സന്തോഷവും കലർന്നിരിക്കുന്നു. “നീ രാവിലെ ആളെ സുഖിപ്പിക്കാൻ ഇറങ്ങിയിരിക്കുവാ , അല്ലേ?”
ഞാൻ ചിരിച്ചു, അവളുടെ പ്രതികരണം എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
“ശരിയാ , നിന്നെപ്പോലെ സുന്ദരിയായ ഒരാളോട് സംസാരിക്കുമ്പോൾ മാത്രം.”
അവളുടെ ചിരി ഒരു മെലഡി പോലെ മുഴങ്ങുന്നു, എനിക്ക് ധൈര്യത്തിന്റെ കുത്തൊഴുക്ക് അനുഭവപ്പെടുന്നു.
“നോക്കു , ഞാൻ… നമ്മളുടെ സംഭാഷണങ്ങൾ ശരിക്കും ആസ്വദിക്കുന്നു. അവ എനിക്ക് ഒരുപാട് അർത്ഥമാക്കുന്നു.”
അവളുടെ നോട്ടം മൃദുവാകുന്നു, അവൾ എന്റെ കൈയിൽ ഒരു കൈ വയ്ക്കുന്നു. “നിനക്കറിയാമോ , നി എനിക്കും വളരെ പ്രത്യേകതയുള്ളയാളാണ്.”
ഞാൻ ഒരു ദീർഘനിശ്വാസം എടുക്കുന്നു. “ഞാൻ നിന്നോട് പറയാൻ ഉദ്ദേശിച്ച ഒരു കാര്യമുണ്ട് സമീറ . ഇന്നലെ രാത്രി… നിന്റെ സംസാരം അതിശയിപ്പിക്കുന്നതായിരുന്നു. പിന്നെ, നീ അത്ഭുതകരമാണെന്ന് ഞാൻ കരുതുന്നു.”
അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിലുടക്കി , അവയ്ക്കിടയിൽ ഒരു ആർദ്രമായ വികാരം കടന്നുപോകുന്നു. ” നീ വാക്കുകൾ കൊണ്ടെന്നെ നിശബ്ദയാക്കി.”
ഞാൻ ചിരിച്ചു, എന്റെ ഹൃദയമിടിപ്പുയർന്നു . “നിനക്ക് ഞാൻ എത്രത്തോളം പ്രിയപ്പെട്ടതാണെന്നു അറിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു . നിന്നോടൊപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ്.”
ഞാൻ അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു ഒപ്പം ഒന്ന് കൂടി മുന്നോട്ട് വന്നു.
ഞാൻ മുന്നോട്ടു വരുന്നതനുസരിച്ചു സമീറ പിന്നോട്ട് പോയി, അവസാനം കബോഡിൽ തട്ടി നിന്നു..
ആ മുഖത്തെ പുഞ്ചിരി മാഞ്ഞു, ആ ചുണ്ടുകൾ വിറക്കുന്നുണ്ട്, കൈകൾ പിന്നിലെ ഭിത്തിയോട് ചേർന്നു വരുന്നു, ആ ദേഹം മുഴുവൻ കുളിരു കൊണ്ടത് പോലെ, അവളുടെ മേൽ ചുണ്ടിൽ വിയർപ്പു കണങ്ങൾ പൊടിയുന്നു, ചെവിയുടെ വശങ്ങളിലൂടെ വിയർപ്പുച്ചാലുകൾ ഒഴുകിയിറങ്ങുന്നു. ആ കണ്ണുകൾ കരയിൽ പിടിചിട്ട മീനിനെ പോലെ പിടയുന്നു..