“ഡീ നീയെന്തിനാ ഇതൊക്കെ കൊണ്ടുവന്നത്.”
“അതെന്താ ഞാൻ കൊണ്ടുവന്നത് നീ കഴിക്കില്ലേ?”
“അതല്ലെടി, വെറുതെ നിനക്കൊരു ബുദ്ധിമുട്ട് എന്തിനാ?”
“പിന്നെ ഒരു പാത്രം ചോറ് കൊണ്ടു വരുന്നത് ഭയങ്കര ബുദ്ധിമുട്ടല്ലേ? അത് ഞാനങ്ങു സഹിച്ചു.” അവൾ ചുണ്ട് കോട്ടി.
“ഓഹ് ഞാൻ പറഞ്ഞത് മുഴുവൻ തിരിച്ചെടുത്തു.” ഞാൻ കൈകൂപ്പി.
അപ്പോൾ അവളൊന്നു ചിരിച്ചു.
“എന്നാൽ നീ കഴിച്ചോ. ഞാൻ പോകുവാ ” അവൾ പോകാൻ തുടങ്ങി.
“ങേ, എന്നാൽ നീ കൂടി വാ നമുക്കൊരുമിച്ചു കഴിക്കാം.” ഞാൻ പറഞ്ഞു.
“ഹേയ് അത് വേണ്ട ഞാൻ പിള്ളേരുടെ കൂടെ താഴെയിരുന്നു കഴിച്ചോളാം. ഇവിടെ ഇരുന്നു കഴിച്ചിട്ട് വേണം ഇനി വല്ലോരും വല്ലോം പറയാൻ. ഞാൻ പതിവ് പോലെ സ്റ്റാഫ് റൂമിൽ പൊക്കോളാം.” അവൾ തിരിഞ്ഞു നടന്നു.
“പിന്നെ പാത്രം കഴിച്ചിട്ട് ഇവിടെ വച്ചാൽ മതി. ഞാൻ വന്നെടുത്തോളാം.” അവൾ പോയി.
പാവം അപ്പോൾ സ്നേഹമൊക്കെയുണ്ട് പൊതിയിൽ നോക്കി ഞാനൊന്ന് ചിരിച്ചു.
നല്ല രുചികരമായ ഭക്ഷണം. ഉച്ചഭക്ഷണം കഴിഞ്ഞു ഞാൻ ബാക്കിയുള്ള ഷോപ്സിൽ എല്ലാം ഒന്ന് പോയി വന്നു. ഇന്ന് എല്ലാവരോടും കുറച്ചു സംസാരിച്ചു, അതിന്റെ ഒരു അമ്പരപ്പ് എല്ലാവരിലും ഉണ്ടായിരുന്നു.
ഇപ്പോൾ എനിക്ക് ലേഡീസ്നോട് കുറച്ചു ഫ്രീയായി സംസാരിക്കാൻ ഒക്കെ കഴിയുന്നുണ്ട്. എല്ലായിടത്തും കേറിയിറങ്ങി വന്നപ്പോൾ നാലുമണിയായി. ടേബിളിൽ പാത്രം കാണുന്നില്ല, സ്റ്റോക്ക് ബുക്ക് ഇരിപ്പുണ്ട്. അപ്പോൾ സമീറ വന്നു പോയി.
ശ്ശേ നേരെത്തെ വരേണ്ടതായിരുന്നു. എന്തായാലും പോകാൻ നേരത്ത് ഇതിലെ വരുമായിരിക്കും.
വൈകുന്നേരമായപ്പോൾ ഇന്നലത്തെ പോലെ അവൾ കേറി വന്നു.
“ആ സാറ് വന്നോ? എങ്ങനെ ഉണ്ടായിരുന്നു കളക്ഷൻ ഒക്കെ?”
“കളക്ഷൻ ഒക്കെ വൈകുന്നേരമല്ലേ നോക്കു….” ഒഹ്ഹ്ഹ് ആക്കിയതാണ് തെണ്ടി…
എന്നെ നോക്കി ചിരിച്ചോണ്ടിരിക്കുവാ തെണ്ടി. പോട്ടെ ഉച്ചക്ക് ഫുഡ് ഒക്കെ തന്നതല്ലേ.
“മതിയെടി.. മതി ഒരവസരം കിട്ടിയെന്ന് കരുതി അങ്ങ് ഓവറാക്കല്ലേ ” ഞാൻ പറഞ്ഞു.
“ശരി… ശരി.. ബൈ.. വൈകിട്ട് വിളിക്കാം ” അവൾ ഇറങ്ങി.
“അതെ ഫുഡ് അടിപൊളി ആയിരുന്നു.”… ഞാൻ വിളിച്ചു പറഞ്ഞു.