ഇന്നിനി പ്രത്യേകിച്ച് പണിയൊന്നുമില്ല, താഴേക്കു പോയാലോ? ചുമ്മാ സമീറയോട് കത്തി വയ്ക്കാം. ഇവിടെ കുത്തിയിരിക്കുന്നതിലും ഭേദമല്ലേ..
താഴേക്ക് ഇറങ്ങി, കടയിൽ മൂന്നു നാലു കസ്റ്റമർസ് ഉണ്ട്. കോട്ടയം, പത്തനം തിട്ട ഭാഗത്തു നിന്ന് ഉള്ളവരാണ്. രാവിലെ പർച്ചെസിനെത്തും, ഇവിടെ സാധനം ഒക്കെ സെലക്ട് ചെയ്തു കൊടുത്തു, ബാക്കിയുള്ള സാധനങ്ങൾ എടുക്കാൻ പോകും, അവർ വരുമ്പോഴേക്കും നമ്മൾ എല്ലാം ബില്ല് ചെയ്തു പാക്ക് ചെയ്തു വച്ചേക്കും.
ബില്ല് തന്നെ രണ്ടാണ്, ഒന്ന് ചെക്കിങ് വല്ലതും ഉണ്ടായാൽ കാണിക്കാൻ മറ്റേതു പർച്ചേസ് ചെയ്ത സാധങ്ങളുടെ ശരിയായ വിലയുള്ള, ഐറ്റം നമ്പർ ഉള്ള ബില്ല്.
നേരിട്ട് വന്നു സ്വന്തം വണ്ടിയിൽ സാധനം കൊണ്ടു പോകുന്നവർ തിരിച്ചു ചെക്കിങ് ഒന്നും ഇല്ലാതെ കടയിൽ എത്തിയാൽ അവരുടെ വാറ്റ് ബില്ല് ക്യാൻസൽ ചെയ്തു കൊടുക്കും. അപ്പോൾ ടാക്സ് ഒഴിവാകും. ഇങ്ങനെ ചില ചില്ലറ ഉടായിപ്പ് വഴികളൊക്കെയുണ്ട് കച്ചവടം പിടിക്കാൻ.
ഈ രണ്ടു ബില്ലിംഗ് പണ്ടും ഉണ്ടായിരുന്നു. നാല് ലക്ഷത്തിന്റെ പർച്ചെസിനു ഒന്നൊന്നര ലക്ഷത്തിന്റെ ബില്ല് കൊടുക്കും. ഞാൻ വന്നതിനു ശേഷമാണു എന്റെ റിസ്കിൽ ആവശ്യക്കാർക്ക് ബില്ല് ക്യാൻസൽ ചെയ്തു കൊടുക്കാൻ തുടങ്ങിയത്. അതിനു ശേഷം ഒന്ന് – രണ്ടു ലക്ഷത്തിനൊക്കെ സാധനമെടുക്കുന്ന ഇടത്തരം കച്ചവടക്കാരുടെ ബിസിനസ് കൂടുതൽ കിട്ടാൻ തുടങ്ങി.
ഇതിനൊക്കെ ഇക്ക മാന്യമായ ഇൻസെന്റീവ് തരുന്നുണ്ട് 🥰. ഇങ്ങനെ കുറേ വളഞ്ഞ വഴികൾ വളരെ സിംപിൾ ആയി ഞാൻ ചെയ്യാറുണ്ട്. ഒരു കാര്യം ആരെങ്കിലും പറഞ്ഞാൽ എനിക്ക് അത് ഇങ്ങനെയും ചെയ്യാൻ പറ്റുമല്ലോ എന്ന് തോന്നും. ഇതാണ് പിതാജി അടുപ്പിക്കാത്തത്. എന്റെ കയ്യിലിരുപ്പ് എന്നേക്കാൾ നന്നായി പുള്ളിക്കറിയാം 😂.
സമീറയെ കാണാത്ത കൊണ്ട് ഞാൻ കസ്റ്റമേഴ്സിൽ പരിചയം ഉള്ളവരോട് പരിചയം പുതുക്കിയും, അല്ലാത്തവരെ ചിരിച്ചു കാണിച്ചും അതിനിടയിലൂടെ നടന്നു.
അപ്പോഴാണ് അച്ചു ഒരു ചേച്ചിയേം കൊണ്ട് വരുന്നത് കണ്ടത്. കാഴ്ച്ചയിൽ ഒരു 30 ന് മുകളിൽ പ്രായം തോന്നുന്നില്ല. നല്ല വെളുത്ത നിറം. സാരിയാണ് വേഷം. ഒരു ഡാർക്ക് ബ്ലൂ പ്രിന്റേഡ്ഡ് സാരിയാണ്. അതിന്റെ ബോർഡർ ഡിസൈൻ ഉള്ള സെയിം കളർ ബ്ലൗസ്.