ഞാനതു പറഞ്ഞതും, ആ മുഖം വിടർന്നു, ആ കണ്ണുകളിൽ ഒരു തിളക്കമുണ്ടായി, കവിളുകൾ ചുവന്നു. പെണ്ണിന് ഞാൻ പറഞ്ഞത് സുഖിച്ചു.
“ഈ മുഖസ്തുതി നിന്നെ എവിടെയെങ്കിലുമൊക്കെ എത്തിക്കും.” അവളെന്റെ കൈയിൽ അടിച്ചകൊണ്ടു പറഞ്ഞു.
“മുഖ സ്തുതിയൊന്നുമല്ല സമീറ, ഓരോ ദിവസം കഴിയും തോറും നീ കൂടുതൽ കൂടുതൽ സുന്ദരിയായി മാറുന്നുണ്ട്.” ഞാനവളുടെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു.
അവളുടെ മുഖം നാണത്താൽ ചുവന്നു. “പോടാ…”ആ ചുണ്ടുകൾ മന്ത്രിക്കും പോലെ പറഞ്ഞു.
“തമാശ അല്ലെടി പെണ്ണേ. ഞാൻ കാര്യമായി പറഞ്ഞതാ, ഈ മുഖം കുറച്ചു ദിവസമായി കൂടുതൽ സുന്ദരമായിട്ടുണ്ട്. എന്താണ് കാര്യം?”
“അതോ മനസ്സിലെ സന്തോഷം മുഖത്തേക്ക് പടരുന്നതാണ്.” അവൾ മുന്നോട്ടാഞ്ഞു മേശമേൽ കൈകുത്തി രഹസ്യം പോലെ പറഞ്ഞു.
“അതെന്താ അത്ര സന്തോഷം മനസിന്, പറ ഞാനുമൊന്ന് അറിയട്ടെ!.”
“അതൊക്കെയുണ്ട്, മോൻ അറിയാറാകുമ്പോൾ പറയാമേ..” എന്റെ കവിളിലൊന്ന് തട്ടി അവൾ നിവർന്നു.
ഹാ എന്താ സുഖം, മൃദുലമായ ആ വിരലുകളുടെ സ്പർശനം, ശരീരത്തിലൂടെ വൈദ്യുതി കടന്നു പോയ പോലെ..
“ഹാ പോകുവാണോ?”.. നടക്കാൻ തുടങ്ങിയ സമീറയെ നോക്കി ഞാൻ ചോദിച്ചു.
“അതേ.. നിന്നോട് കൊഞ്ചിക്കൊണ്ട് നിന്നാൽ എന്റെ പണി നടക്കില്ല..”അവൾ നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കി കുസൃതിയോടെ പറഞ്ഞു.
സ്റ്റെപ്പിലെത്തി ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു കണ്ണടച്ചു കാണിച്ചു കൊണ്ടവൾ താഴേക്കു പോയി.
അവളെ കാണാഞ്ഞപ്പോൾ തോന്നിയ വിഷമത്തിന്റെ നൂറിരട്ടി സന്തോഷമുണ്ടിപ്പോൾ മനസ്സിന്. സമയ്യ പകർന്നു തന്ന മൊത്ത സുഖത്തിനേക്കാൾ കൂടുതലിവളുടെ സ്പർശനത്തിനു തരാൻ കഴിയുന്നുണ്ട്.
“എങ്കിൽ നീ വെള്ളിയാഴ്ച സമയ്യയെ കാണാൻ പോകണ്ടടാവേ, ഇവളുടെ വിരലും പിടിച്ചിവിടെ ഇരുന്നാൽ പോരേ, സുഖം കിട്ടുമല്ലോ?”
ഓഹ് എന്റെ ദൈവമേ ഈ മനസാക്ഷി മൈരനെ കൊണ്ട് ഞാൻ തോറ്റു.
ഡേയ് നീ എന്റെ മനസ്സ് തന്നെയല്ലെടേ? അതോ വല്ല അലന്ന ആത്മവിൽ നിന്നും ഇറങ്ങി എന്റെ ഉള്ളിൽ കേറിയതാണോ?
ഇത് ചുമ്മാ കേരളത്തിൽ ഇരുന്നു കേരള സർക്കാരിനെ തെറി വിളിക്കുന്ന ഹൈ ക്കോടതിയെ പോലെ ഉള്ളിൽ കേറിയിരുന്നു എന്നെ ചൊറിയുന്നു.ബ്ലഡി ഫൂൾ…