അക്കച്ചിയാണ് ഫുഡ് തന്നത് എന്ന് ഞാൻ പറയാഞ്ഞത് മനപ്പൂർവ്വമാണ്. പെണ്ണാണ് – അവൾക്കൊരു താല്പര്യം എന്നോട് ഉണ്ടെങ്കിൽ അക്കച്ചിയുടെ പേര് ഞാൻ ഇപ്പോൾ അവളോട് പറഞ്ഞാൽ ആ താൽപ്പര്യത്തിന്റെ അളവതു കുറയ്ക്കും. ഒരിക്കലും ഒരു സ്ത്രീയും താൻ ഇഷ്ടപ്പെടുന്ന പുരുഷൻ മറ്റൊരു സ്ത്രീയെ കുറിച്ചു നല്ലത് പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടില്ല. അവൻ പറയുന്നത് പെറ്റമ്മയെക്കുറിച്ച് ആണെങ്കിൽ പോലും, ഇതൊരു സിമ്പിൾ സൈക്കോളജിയാണ് ഓർമ്മയിൽ വച്ചാൽ ഉപകാരപ്പെടും.
“ഓഹ്ഹ്വേ അത് നന്നായല്ലോ… പിന്നെ വേറെന്തുണ്ടെടാ?”
അവളുടെ ആ ചോദ്യത്തിൽ നിന്ന് തന്നെയറിയാം അവൾക്ക് എന്തൊക്കെയോ ചോദിക്കാനും, പറയാനുമുണ്ട്. തുടങ്ങിക്കിട്ടാനുള്ള ഒരു മടിയാണ്.
അപ്പോൾ എന്താ ചെയ്യുക, കൈയിൽ ഉള്ള പഞ്ചാര ഇറക്കുക അല്ലെങ്കിൽ ഒന്ന് പതപ്പിച്ചു ആളെ ആ ഒരു മൂഡിൽ എത്തിക്കുക.
” വേറേഏഹ്ഹ്ഹ്ഹ് ” റേയുടെ നീളം കൂട്ടി ഒന്നാലോചിക്കുന്ന പോലെ തോന്നിപ്പിച്ച ശേഷം പറഞ്ഞു.
” ഇന്നൊരു സ്പെഷ്യൽ ദിവസമാണ്… ”
“സ്പെഷ്യൽ ദിവസമോ? എന്താണ് സ്പെഷ്യൽ ” ആ ശബ്ദത്തിൽ ആകാംഷയുണ്ട്..
” അത് എനിക്ക് വളരെ സ്പെഷ്യലായിട്ടുള്ള ഒരാൾ ഇന്നെന്നോട് അപ്രതീക്ഷിതമായി വളരെയേറെ സ്നേഹത്തോടെ സംസാരിച്ചു ”
“അതാരാണ് അത്രയും സ്‌പെഷ്യലായിട്ടുള്ളൊരാൾ?” അവളുടെ എക്സ്സൈറ്റെമെന്റ്റ് കൂടി..
“ആളുടെ പേര് പറയില്ല വേണമെങ്കിൽ ഒരു ക്ലൂ തരാം.. അവളിന്നൊരു ബ്ലാക്ക് ഡ്രെസ്സിൽ ദേവതയെപ്പോലെ സുന്ദരിയായിരുന്നു “.
ഒരു നിമിഷത്തെ മൗനം.. അവിടെ എന്തായാലും ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിട്ടുണ്ടാകും. അത് മതി. പക്ഷേ ആള് പിടി തരികയുമില്ല, ഫീൽ ചെയ്തതായി ഭവിക്കാനും പോകില്ല..
ആ മൗനത്തിനു ശേഷം ഒരു കുണുങ്ങിച്ചിരിയായിരുന്നു ഫോണിലൂടെ കേട്ടത്.
” എങ്ങനെയാട അജൂ നിനക്കീ ഡയലോഗ് ഒക്കെ പറയാൻ കഴിയുന്നത്. നീയിതൊക്കെ കാണാതെ പഠിച്ചു വച്ചേക്കുവാ? ”
“അതോ, അത് നമുക്ക് സ്പെഷ്യൽ ആയിട്ടുള്ള അല്ലെങ്കിൽ ഇഷ്ടമുള്ള ആളുകളോട് സംസാരിക്കുമ്പോൾ ഹൃദയത്തിൽ നിന്ന് വരുന്നതാണ് ”
” നല്ല ഫോമിലാണല്ലോ? എത്രയെണ്ണം കീറി? ”
” നീയുള്ളപ്പോൾ മദ്യത്തിന്റെ ലഹരിയെന്തിനാ സമീറ, അതിനേക്കാൾ നൂറിരട്ടി ലഹരിയുണ്ട് നിന്റെ ഓരോ പുഞ്ചിരിക്കും “