അവന്റെ മുഖത്തു ഒരു ഭവമാറ്റവുമില്ല.
അതോടെ ഞാൻ ചിരി നിർത്തി ” ഡാ ഞാൻ പറഞ്ഞത് സത്യമാണ്, വിശ്വസിക്കെടെ ”
” ഡാ, നിനക്ക് മനസ്സിലാവുന്നില്ല.നീ മനസ്സിലവളെ പ്രേമിക്കാൻ തുടങ്ങിയിരിക്കുന്നു. പിന്നീടവളെ ഒഴിവാക്കാൻ പറ്റാതെ വരും. പ്രത്യേകിച്ചും അവളുടെ സാഹചര്യം. നീ ഇപ്പോൾ ചെയ്തതെല്ലാം വെറും മണ്ടത്തരങ്ങളാണ്. നിന്റെ പ്രവർത്തികൾ എല്ലാം അവളിൽ കാമമല്ല, പ്രേമമാണുണർത്തുക. അത്കൊണ്ട് നീ ഇതിവിടെ വച്ചു നിർത്താൻ നോക്ക്. അതാണ് രണ്ടു പേർക്കും നല്ലത്. നമുക്ക് വേറെ വല്ല വഴിയും നോക്കാം. ” അവൻ പറഞ്ഞു നിർത്തി.
അവന്റെ സംസാരത്തിലെ ഗൗരവം കണ്ടു ഞാൻ കുറച്ചു കൂടി കാര്യമായി സംസാരിക്കാൻ തീരുമാനിച്ചു.
“ഡാ അച്ചു, നീ പറഞ്ഞതൊക്കെ നിന്റെ തോന്നലാണ്. ഞാൻ ആദ്യമേ നിന്നെ വിലക്കിയതിന് ശേഷം പറഞ്ഞ വാചകങ്ങൾ കേട്ടത് കൊണ്ട് നിനക്ക് തോന്നുന്നതാണ്. പിന്നെ നീ തന്നെയല്ലേ പറഞ്ഞത് നീയടക്കം പലരും അവളെ നോക്കിയിട്ട് കിട്ടിയില്ല എന്ന്. അപ്പോൾ അങ്ങനെ ഒരാൾ പെട്ടെന്ന് എനിക്ക് സെറ്റാകുമോ? ഞാനെന്ത് ഗന്ധർവ്വനോ? അവളുടെ മനസ്സിൽ എന്നോടൊരു സോഫ്റ്റ് കോർണറുണ്ട്, അത് ഞാനൊന്നു പ്രോത്സാഹിപ്പിക്കുന്നുവെന്ന് മാത്രം.
അവളോട് ഇങ്ങനെ പെരുമാറുമ്പോൾ എനിക്കൊരു സന്തോഷമുണ്ട്. അത് കളയേണ്ട എന്ന് മാത്രമാണ് ഞാൻ കരുതിയത്. മറ്റൊന്നുമില്ല.
പിന്നെ പ്രേമിക്കാൻ ആണെങ്കിൽ എനിക്ക് ചുമ്മാ ഒന്ന് മോനിഷയെ സുഖിപ്പിച്ചാൽ പോരെ. അവൾക്ക് ആണെങ്കിൽ ഒരു താല്പര്യവുമുണ്ട്. കാണാനും തെറ്റില്ല. അതിലൊന്നും എനിക്കൊരു താല്പര്യമില്ല.”
“അങ്ങനെയെങ്കിൽ ശരി ഞാനൊന്നും പറയുന്നില്ല. അത് മറ്റൊന്നും കൊണ്ടല്ല ഇപ്പോൾ പറഞ്ഞാൽ നിനക്കത് മനസ്സിലാവില്ല. ഭർത്താക്കന്മാർ ഉള്ളവരായിട്ട് പോലും ചില ആന്റി കേസുകളിൽ ഞാൻ ഊരിപ്പോരാൻ പാടുപെട്ടിട്ടുണ്ട്. ചിലരോട് ഒക്കെ ഞാനും അടുത്തു പോയിട്ടുണ്ട്. നിനക്ക് സമീറയോടും അങ്ങനെ ഒരു തോന്നലാവും. എന്തായാലും ഞാൻ പറഞ്ഞത് മനസ്സിൽ വച്ചോ.” അവൻ കുറച്ചൊന്നു ശാന്തനായി.
“നീ പറഞ്ഞത് പോലെ ഇനി പ്രേമമാകുന്നതിനു മുൻപ്, ഞാനൊരിക്കലും അവളെ വിവാഹം കഴിക്കില്ല, ജീവിതത്തിലേക്ക് ക്ഷണിക്കില്ല എന്നത് അവളെ ബോധ്യപ്പെടുത്തിയാൽ പോരെ?” ഞാൻ അവനെ നോക്കിചോദിച്ചു.
” അത് മതിയാവും. പക്ഷേ എളുപ്പമാവില്ല, അവൾ ചിലപ്പോൾ നീ പറയുമ്പോൾ സമ്മതിക്കും പിന്നെ കുറച്ചു കഴിഞ്ഞു മനസ്സ് മാറും. പെണ്ണാണ് മോനെ, എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല. “പറഞ്ഞു കൊണ്ടവൻ സീറ്റിലേക്ക് നേരെയിരുന്നു. പിന്നെ എന്നെ നോക്കി.