അവൻ എന്തേയെന്നുള്ള ഭാവത്തിൽ മുഖം ചുളിച്ചു നോക്കി.
“ഡാ അച്ചു, അതിപ്പോ അവളെ വളച്ചു കളിക്കാമെന്നു വച്ചാണ് വിളിച്ചു തുടങ്ങിയെതെങ്കിലും, ഇപ്പോൾ ഇത് വരെയും കിട്ടാത്തൊരു സുഖം ഇന്നൊരു ദിവസം കൊണ്ട് ഞാൻ അനുഭവിച്ചു. ഇന്നലെ രാത്രിയിലെ അവളുടെ കോൾ കഴിഞ്ഞു ഇന്ന് രാവിലെ ഉറങ്ങിയെഴുന്നേറ്റത് മുതൽ ഈ നിമിഷം വരെയും ഞാൻ മനസ്സിലനുഭവിക്കുന്ന സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത് ഇങ്ങനെ തന്നെ പോകട്ടെ യാതൊരു പ്ലാനിങ്ങും ഇല്ലാതെ. അവളോടുള്ള തോന്നുന്നയീ വികാരം ഒരു നദീ പോലെ ഒഴുകട്ടെ. അവളെന്നോട് ഇങ്ങനെ പെരുമാറുന്നത് ഞാൻ വല്ലാതെ ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് ഇതിങ്ങനെ പോകട്ടെ ഡാ ” എന്റെ വാക്കുകളിൽ ആത്മാർത്ഥത മുഴച്ചു നിന്നു.
അവൻ പുറകിലേക്ക് ചാഞ്ഞു, അവന്റെ മുഖത്ത് ഒരു ധ്യാന ഭാവം. “നമ്മൾ സംസാരിച്ച ആ രാത്രി നി ഓർക്കുന്നുണ്ടോ?”
“മ് ഹും ” ഞാൻ മൂളി.
“അന്ന് ഞാൻ പറയാതെയിരുന്നൊരു കാര്യമുണ്ട്. അത് പറയേണ്ടതായിരുന്നെന്ന് ഇപ്പോളെനിക്ക് തോന്നുന്നു.” അവന്റെ മുഖത്തുള്ളത് പോലെ ശബ്ദത്തിലും ഗൗരവം നിറഞ്ഞു നിന്നു.
“എന്ത് കാര്യം? നീ എന്തിനാ ഇത്ര സീരിയസ് ആകുന്നത്?” അവന്റെ ഭവമാറ്റം കണ്ടു ഞാൻ ഒന്ന് അമ്പരന്നിരുന്നു.
“ഡാ ഇത് നിന്നെപ്പോലെ പെണ്ണുങ്ങളുമായി ബന്ധമില്ലാതെ നടന്ന് ആദ്യമായൊരു റിലേഷനിൽ പോയി ചാടുന്ന എല്ലാവർക്കും പറ്റുന്ന കാര്യമാണ്. ഈ ഫീലിംഗ് മാറ്റി വച്ചു ഒരവിഹിതം എന്ന രീതിയിൽ ഈ ബന്ധത്തെ കണ്ടില്ലെങ്കിൽ അവൾ നിന്റെ തലയിലാവും. നീ സമ്മതിച്ചാലുമില്ലെങ്കിലും, നിനക്കവളോടിപ്പോളുള്ളത് പ്രണയമാണ്.
അത് ശരിയാവില്ല. ഡിവോഴ്സ് ആയി ഒരു കുട്ടിയുള്ള അന്യമതസ്ഥയായ ഒരാളെ ജീവിതത്തിലേക്ക് വിളിക്കാൻ മാത്രം ഹൃദയ വിശാലത കാണിക്കേണ്ട കാര്യമില്ല. ഒന്നുകിൽ ഇവിടെ വച്ചു നിർത്തുക അല്ലെങ്കിൽ ഇതൊരു ടൈം പാസ്സ് ആയി എടുക്കുക.” അവൻ പറഞ്ഞു നിർത്തി..
ഒരു പൊട്ടിച്ചിരിയായിരുന്നു എന്റെ മറുപടി. എന്നെ നോക്കിയിരുന്ന അവന്റെ മുഖത്തേക്ക് നോക്കി ചിരിയടക്കാൻ പാടുപെട്ട ഞാൻ പറഞ്ഞു
“ഡേയ് നി ഒരു ബിയറിൽ ഫിറ്റായോ? പ്രേമമോ?…അവളോട്… അതും എനിക്ക്…”
ഞാൻ പിന്നെയും ചിരിച്ചു ” ഡാ അവളുടെ ഇപ്പോഴത്തെ പെരുമാറ്റം എനിക്കൊരു സന്തോഷം തരുന്നുണ്ട് അത് നശിപ്പിക്കേണ്ട എന്ന് മാത്രമേയുള്ളു. അല്ലാതെ എനിക്ക് പ്രേമമൊന്നുമില്ല. “