ജീവിതം നദി പോലെ…2 [Dr.wanderlust]

Posted by

“എന്നെ കൊലക്ക് കൊടുക്കാൻ ഇറങ്ങിയതാണോ?” എന്റെ അരികിലേക്ക് നീങ്ങിയിരുന്ന് ഐഷു ചോദിച്ചു..

“പിന്നേം സോറി ഐഷുമ്മ ”

” എന്താടി അവന്റെ ചെവി കടിക്കുന്നത് ” അക്കച്ചി ഐഷുവിനെ നോക്കി.

“എന്താണ്? ഇവള് വീണ്ടും ഫോൺ എടുത്തോ?”

മമ്മിയാണ്… സബാഷ്… എല്ലാം പൂർത്തിയായി.. “അതിനവൾ താഴെ വച്ചിട്ട് വേണ്ടേ എടുക്കാൻ, ഫുൾടൈം അതിലല്ലേ ” അക്കച്ചി.

ഇന്ന് ഐഷുന്റെ കാര്യത്തിൽ തീരുമാനമായി.

ഐഷു ദയനീയമായി എന്നെ നോക്കി.

“ഹാ ഇതെന്താണു നല്ലൊരു ദിവസമായിട്ട് എല്ലാവരും കൂടി പാവം ഐഷുമ്മയെ? പോയെ പോയെ..” ഞാൻ ഐഷുനെ ഡിഫെൻഡ് ചെയ്തു.

“ഹ്മ്മ് എം ഇങ്ങനെ ഓരോരുത്തരുണ്ടല്ലോ സപ്പോർട്ട് ചെയ്യാൻ ”

“ഹാ വിട് അക്കച്ചി. എന്നാൽ ഞാൻ ഇറങ്ങട്ടെ,” അവിടെയിരുന്ന ജ്യൂസ് കുടിച്ചു ഗ്ലാസ് തിരികെ വച്ചു കൊണ്ട് ഞാൻ എഴുന്നേറ്റു.

“ദാ, ഇത് വൈകുന്നേരത്തേക്കുള്ള ഫുഡ്‌ ആണ്. ഇനി ചെന്നിട്ട് ഒന്നും വയ്ക്കാൻ നിൽക്കണ്ട.” അക്കച്ചി ഒരു കവർ എന്റെ നേരെ നീട്ടി.

” ഓഹ് താങ്ക്യു, താങ്ക്യു ” ഞാൻ ജോക്കേറിനെ ഇമിറ്റേറ്റ് ചെയ്തു പറഞ്ഞുകൊണ്ട് ആ കവർ വാങ്ങി. ആ സമയം ആ കൈയിൽ ഒന്ന് തലോടി. അവർ കണ്ണുരുട്ടി. ആരെങ്കിലും കണ്ടോയെന്ന് നോക്കി.

എല്ലാവരോടും യാത്ര പറഞ്ഞു. പുറത്തേക്കിറങ്ങി, 6 മണി ആകാറായി. കാരണവർ ഇപ്പോഴും പുറത്തു തന്നെയുണ്ട്, പുള്ളിയുടെ അടുത്ത് ചെന്ന് ബൈ പറഞ്ഞു. ഇല്ലെങ്കിൽ അതുമതി പിന്നെ കാണുമ്പോൾ മുഖം വീർപ്പിച്ചിരിക്കാൻ.

ഞാൻ വണ്ടിയെടുത്തു പുറത്തേക്കിറങ്ങി.

പുള്ളിയെ കാണുമ്പോൾ എനിക്ക് അച്ഛനെ ഓർമ്മ വരും, ഇതിനെക്കാളും ഈഗോയിസ്റ്റിക് മൈൻഡ് ആണ് അച്ഛന്. ഈ ജോലി ഞാൻ ചെയ്യുന്നത് പുള്ളിക്ക് തീരെയിഷ്ടമില്ല. അനുജൻ ഇപ്പോൾ പഠനം കഴിഞ്ഞു ഏതോ ഒരു കമ്പനിയിൽ കയറിയിട്ടുണ്ട്. കൊച്ചിയിലുണ്ട്, പക്ഷേ വന്നിട്ട് ഞാൻ കൊച്ചിയിലെത്തി എന്ന് പറയാൻ അല്ലാതെ പിന്നെ വിളിച്ചിട്ടില്ല.

അവധി ആയിട്ടും റോഡിൽ വലിയ തിരക്കില്ല.

ഒരു രാത്രി കൊണ്ട് എന്തൊക്കെയാണെന്റെ ജീവിതത്തിൽ സംഭവിച്ചത്. എനിക്ക് തന്നെ വിശ്വസിക്കാനാവുന്നില്ല.

ഒരു രാത്രി ഉറങ്ങിയെഴുന്നേറ്റപ്പോഴേക്കും ജീവിതം ഗതി മാറിയൊഴുകുന്നു. സമയ്യയുടെ കൂടെ ചിലവഴിച്ച സമയം, ഒരിക്കലും മറക്കാനാവില്ല. സമീറയെ പ്രതീക്ഷിച്ചിടത്തു സമയ്യ.

Leave a Reply

Your email address will not be published. Required fields are marked *