മനസാക്ഷി: (നിശ്ശബ്ദതയ്ക്ക് ശേഷം) ദയ… അത് നിന്റെ ഉള്ളിൽ ഇല്ലേ, അജു? സമീറയോട് നിനക്ക് ദയ ഉണ്ടല്ലോ. അവളോട് നീ എപ്പോഴും സ്നേഹത്തോടെ, ശാന്തമായാണ് ഇടപെടുന്നത്. അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പോലും, നിന്റെ ഓരോ സ്പർശനവും അവളെ വേദനിപ്പിക്കാതെ, സ്നേഹം നിറഞ്ഞതാണ്. എന്തുകൊണ്ടാണ്, അജു, ആ സ്നേഹം മറ്റുള്ളവരോട് നിനക്ക് കാണിക്കാൻ കഴിയാത്തത്?.സമീറ,അവളുടെ മനസ്സിനെ, അന്തസ്സിനെ, വ്യക്തിത്വത്തെ മാനിച്ചാണ് നീ പെരുമാറുന്നത്. എന്തുകൊണ്ടാണ്, അജു, ആ സ്നേഹം ഐഷുവിനോടോ, അസീനയൊടോ, സമയ്യയോടോ നിനക്ക് കാണിക്കാൻ കഴിയാത്തത്?
ഞാൻ: (നിശ്ശബ്ദനായി, ഗ്ലാസിലേക്ക് നോക്കി) സമീറ… അവൾ വ്യത്യസ്തയാണ്. അവൾ എന്നെ മനസ്സിലാക്കുന്നു. ഞാൻ അവളെ സ്നേഹിക്കുന്നു. അവളോട് ഞാൻ എന്റെ യഥാർത്ഥ മുഖം കാണിക്കുന്നു.
മനസാക്ഷി: (വ്യക്തമായ ശബ്ദത്തിൽ) യഥാർത്ഥ മുഖം? അപ്പോൾ, മറ്റുള്ളവരോട് നീ കാണിക്കുന്നത് ഒരു മുഖം മൂടിയാണ്, അല്ലേ? അസീന, സമയ്യ, ഐഷു ഇവരോടൊക്കെയുള്ള നിന്റെ ക്രൂരത, നിന്റെ വാക്കുകളിലെ വിഷം, അതൊക്കെ ഒരു മുഖം മൂടിയുടെ ഭാഗമാണ്, അല്ലേ?
ഞാൻ: ഡേയ് നീ വല്യ മറ്റവനാകല്ലേ. ഇവരെയൊന്നും ഞാൻ റേപ്പ് ചെയ്യുകയല്ലായിരുന്നല്ലോ? അവർക്ക് വേണമായിരുന്നു, അല്ലേ? അവർ തന്നെ എന്നെ വിളിച്ചടുപ്പിച്ചതല്ലേ?
മനസാക്ഷി: (ശാന്തമായ, എന്നാൽ ഉറച്ച ശബ്ദത്തിൽ) അജു, നിനക്ക് തോന്നുന്നുണ്ടോ, അവർക്ക് ശരിക്കും വേണ്ടത് ഇതായിരുന്നെന്ന്? നീ ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നത്? അവരെയോ, നിന്നെ തന്നെയോ?