അദ്ദേഹം പിന്നീട് ഞങ്ങളോട് ജോലിയുടെ സ്വഭാവം വിശദീകരിച്ചു. അപ്പോയിൻമെന്റ് അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ആയിട്ടായിരിക്കും. അദ്ദേഹത്തിന്റെ ഇമെയിലുകൾ ചെക്ക് ചെയ്യുക, മീറ്റിംഗ്സ് ഷെഡ്യൂൾ ചെയ്യുക, അങ്ങനെ ഒരു പേഴ്സണൽ സെക്രട്ടറി ചെയ്യേണ്ടിയ എല്ലാ ജോലികളും. ചിലപ്പോൾ താമസിച്ചു ഓഫീസിൽ ഇരിക്കേണ്ടി വരും, അതുപോലെ അദ്ദേഹം പുറത്തു പോകുമ്പോൾ അദ്ദേഹത്തിന്റെ കൂടെ പോകേണ്ടിവരും. ജോലിയുടെ ഒരു ചുരുക്കം ഇതാണ്. വീട്ടിൽ പോയി ആലോചിച്ചിട്ട് ഞങ്ങൾക്ക് സമ്മതമാണെങ്കിൽ നാളെ രാവിലെ 10 മണിയാകുമ്പോൾ ഓഫീസിൽ വരാൻ പറഞ്ഞു. വേറെ 4 കാൻഡിഡേറ്റ് കൂടെ കാണും. എല്ലാവരെയും ഇന്റർവ്യൂ ചെയ്തിട്ട് HR ആയിരിക്കും തീരുമാനമെടുക്കുക.
ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയിട്ട് ഈ ജോലി കാര്യത്തെപ്പറ്റി സംസാരിച്ചു. എനിക്ക് അല്പം പേടി ഉണ്ടായിരുന്നെങ്കിലും സോഫി വളരെ സന്തോഷവതിയായിരുന്നു. ജോലി കിട്ടിയാൽ ഞങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകും. പക്ഷേ നാല് പേര് ഉണ്ടെന്നു കേട്ടപ്പോൾ അവൾക്ക് ജോലി കിട്ടുമോ എന്ന് സംശയമായി. അവൾ നിഷയെ വിളിച്ചിട്ട് അന്ന് നടന്ന സംഭവങ്ങൾ വിവരിച്ചു. നിഷ കസിനെ വിളിച്ചിട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു ഫോൺ വച്ചു. കുറച്ചുകഴിഞ്ഞ് നിഷ വിളിച്ചിട്ട് കുഴപ്പമൊന്നുമില്ല ജോലി സോഫിക് തന്നെ ആയിരിക്കും എന്ന് പറഞ്ഞു. നാളെ ഇന്റർവ്യൂവിന് 11 മണിയായിട്ട് ചെന്നാൽ മതിയെന്ന് അവളുടെ കസിൻ പറഞ്ഞു എന്നും പറഞ്ഞു.
നിഷ പറഞ്ഞതനുസരിച്ച് പിറ്റേദിവസം രാവിലെ 10 മുക്കാലോടുകൂടി ഞങ്ങൾ ഓഫീസിൽ എത്തി. ഓഫീസ് കണ്ടപ്പോൾ തന്നെ മാന്ദ്യത ആ കമ്പനിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്ന് തോന്നി. പല മേഖലകളിലും അവർക്കു ബിസിനസുകൾ ഉണ്ടായിരുന്നത് കൊണ്ടാണ് എന്ന് തോനുന്നു. റീസെപ്ഷനിൽ ജോഷിചായന്റെ പേര് പറഞ്ഞപ്പോൾ തന്നെ ഒരു റീസെപ്ഷനിസ്റ്റ് ഞങ്ങളെ നേരെ അദേഹത്തിന്റെ ഓഫീസിൽ എത്തിച്ചു.
അദ്ദേഹം വിശേഷങ്ങൾ ഒക്കെ ചോദിച്ചിട്ട് ഞങ്ങളുടെ തീരുമാനം എന്താണ് എന്ന് ചോദിച്ചു. ഞങ്ങൾ ഒക്കെ ആണെന്ന് പറഞ്ഞപ്പോൾ അന്നേരം തന്നെ അദ്ദേഹം ഓഫർ ലെറ്ററിൽ ഞങ്ങൾക്ക് നീട്ടി. വായിച്ചു നോക്കിയിട്ട് ഒപ്പിടാൻ പറഞ്ഞൂ. സാലറിയുടെ കോളത്തിൽ എഴുതിയിരുന്ന തുക കണ്ടപ്പോൾ തന്നെ ഞങ്ങൾ ഒന്നും എതിർക്കാൻ പറ്റാത്ത അവസ്ഥയിൽ ആയി. കാരണം എനിക്ക് നേരത്തെ കിട്ടിക്കൊണ്ടിരിക്കുന്നതിന്റെ ഇരട്ടി തുകയാണ് അതിൽ ശമ്പളമായി എഴുതിയിരുന്നത്. സോഫി അന്നേരം തന്നെ സൈൻ ചെയ്തു.