ജീവിതം മാറിയ വഴി [SG]

Posted by

ഞാൻ അയാളെ വിളിച്ചു ആദ്യം എന്നെ തന്നെ പരിചയപ്പെടുത്തി. നിഷ പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്ന് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം വളരെ സൗമ്യമായി സംസാരിച്ചു. വൈകിട്ടു അദേഹത്തിന്റെ വീട്ടിൽ ചെന്നു നേരിട്ടു കണ്ടു സംസാരികാം എന്ന് പറഞ്ഞു. വീട്ടിൽ ചെല്ലാനുള്ള ലൊക്കേഷൻ അയച്ചു തന്നപ്പോൾ ദുബൈയുടെ വളരെ പോഷ് ആയ ആൾകാർ താമസിക്കുന്ന ഒരു ഏരിയയിൽ ആണ് വീട് എന്ന് എനിക്കു മനസ്സിലായി.

വൈകുനേരം ഞങ്ങൾ അവിടേക്കു പോയി. അധികം ബുദ്ധിമുട്ട് ഇല്ലാതെ അദേഹത്തിന്റെ വില്ലയിൽ ഞങ്ങൾ എത്തി. വണ്ടി പാർക്ക്‌ ചെയ്തു ഡോർ ബെൽ അടിച്ചപ്പോൾ ഒരു ബീഹാറി വന്നു വാതിൽ തുറന്നു. സാബ് കുളിക്കുകയാണെന്നും കേറി ഇരിക്കാനും ഞങ്ങളോട് പറഞ്ഞു.

വീടിന്റെ അകം കണ്ടപ്പോൾ തന്നെ ഞങ്ങളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. അത്ര സ്റ്റൈലിഷ് ആയിട്ടാണ് അതിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത്. ആ വീടിന്റെ ഓരോ ഭാഗവും കാശിന്റെ പ്രൗഡി വിളിച്ച് അറിയിക്കുണ്ടായിരുന്നു.

അല്പം കഴിഞ്ഞ അദ്ദേഹം വന്നപ്പോഴാണ് വീണ്ടും ഞങ്ങൾ ഞെട്ടിയത്. ഒരു കമ്പനിയുടെ ചെയർമാൻ ആണെന്ന് പറഞ്ഞപ്പോൾ പ്രായമുള്ള ഒരു വ്യക്തിയാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ ആ റൂമിലേക്ക് കടന്നുവന്നത് 40 വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യനായിരുന്നു. കണ്ടാൽ തന്നെ ബഹുമാനം കൊണ്ട് നമ്മൾ എഴുന്നേറ്റ് നിന്നു പോകുന്ന ഒരു ഗാംഭീര്യം അദ്ദേഹത്തിനുണ്ടായിരുന്നു.

ആറടിയോളം പൊക്കം, നല്ല ഉറച്ച കായികതാരങ്ങളുടെ പോലെയുള്ള ശരീരം, നല്ല തേജസ്സും ആജ്ഞാശക്തിയും ഉള്ള കണ്ണുകൾ, അതോടൊപ്പം തന്നെയുള്ള അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ, ഇതെല്ലാം നമ്മളെ ശരിക്കും അയാളുടെ ആജ്ഞാനുവൃത്തികൾ ആകും.

അദ്ദേഹം വന്നിട്ട് സൊഫിയെ ആകമാനം നോക്കിയിട്ട് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. ജോലിക്കാരനെ വിളിച്ചിട്ട് ഞങ്ങൾക്ക് വേണ്ടി കാപ്പി കൊണ്ടുവരാൻ പറഞ്ഞു. ഞാൻ നോക്കിയപ്പോൾ സോഫിയുടെ കണ്ണുകൾ അദ്ദേഹത്തെ ആരാധനയോടെ നോക്കുന്നത് പോലെ തോന്നി.

കാപ്പി കുടിച്ചു കൊണ്ട് തന്നെ ഞങ്ങൾ ദുബായിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും വിശേഷങ്ങളെ കുറിച്ചും ഒക്കെ സംസാരിച്ചു തുടങ്ങി. അദ്ദേഹം ഞങ്ങളോട് ഞങ്ങളുടെ പ്രശ്നങ്ങളെ പറ്റി ചോദിച്ചു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം വളരെ ചെറുപ്രായത്തിൽ തന്നെ ദുബായിൽ വന്നതാണെന്നും വളരെയധികം കഷ്ടപ്പാടുകൾ തരണം ചെയ്താണ് ഈ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതെന്നും ഞങ്ങളോട് വിശദീകരിച്ചു. അദ്ദേഹത്തിന്റെ വർത്തമാനം കേട്ടപ്പോൾ അദ്ദേഹം ജോലിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച മനോഭാവം ഇല്ലാത്ത വ്യക്തിയും താൻ ആഗ്രഹിക്കുന്നത് എന്തും ഏതുവിധേനയും നേടിയെടുക്കാൻ പരിശ്രമിക്കുന്ന ഒരു വ്യക്തിയുമാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *