അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഇടിത്തി പോലെ സാമ്പത്തിക മാന്ദ്യം ദുബായിയെ ബാധിച്ചത്. പല കമ്പനികളും അടച്ചുപൂട്ടി. പല പ്രമുഖ കമ്പനികളും ആളുകളെ കുറയ്ക്കാനും ഉള്ള ആൾക്കാരുടെ ശമ്പളം കുറയ്ക്കാനും നിർബന്ധിതരായി. കൺസ്ട്രക്ഷൻ പ്രവർത്തികൾ എല്ലാം മന്ദഗതിയിൽ ആയി. അതോടെ എന്റെ ജോലിയും പരുങ്ങലിലായി.
കമ്പനി മാനേജർ ഒരു മീറ്റിംഗ് വിളിച്ചിട്ടു പകുതി ശമ്പളത്തിന് ജോലി ചെയ്യാൻ തയ്യാറുള്ളവർ നിൽക്കാം എന്നും ബാക്കിയുള്ളവർക്ക് കമ്പനി വിട്ടു പോകാം എന്നും പറഞ്ഞു. നാട്ടിലെ കടവും പോയാൽ തിരിച്ചു വരാൻ പറ്റുമോ എന്നറിയാത്തതുകൊണ്ടും ഞാൻ പകുതി ശമ്പളത്തിന് നിൽക്കാൻ തന്നെ തീരുമാനിച്ചു.
വൈകുന്നേരം വീട്ടിൽ ചെന്നു ഞാൻ സോഫിയോട് വിവരം പറഞ്ഞു. അവളും ആദ്യം അല്പം വിഷമിച്ചെങ്കിലും എന്റെ തീരുമാനം തന്നെയാണ് ശരി എന്ന് പറഞ്ഞു. അതോടൊപ്പം തന്നെ അവളും വീണ്ടും എവിടെയെങ്കിലും ജോലിക്ക് ശ്രമിക്കാം എന്നും ഞങ്ങൾ തീരുമാനിച്ചു. എന്നാൽ ഈ അവസ്ഥയിൽ അവൾക്ക് ജോലി എന്തെങ്കിലും കിട്ടുമോ എന്നുള്ളതും സംശയമായിരുന്നു.
മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഈ അവസ്ഥ എത്ര ഭയാനകം ആണെന് ഞങ്ങൾക്ക് മനസ്സിലായി. ദുബായിലെ അവസ്ഥ അറിഞ്ഞപ്പോൾ മുതൽ ബാങ്കിൽ നിന്നും മാനേജർ വിളി തുടങ്ങി. കഴിഞ്ഞ മൂന്ന് മാസമായി പൈസ ഒന്നും ചെല്ലുന്നില്ല എന്നും കുറഞ്ഞ പക്ഷം പലിശ എങ്കിലും അയച്ചു കൊടുക്കാൻ പറഞ്ഞു. എല്ലാം കൊണ്ട് തകർന്ന അവസ്ഥയിൽ ആയി ഞങ്ങൾ.
സോഫി ഇടക്ക് നിഷയുമായി വാട്സാപ്പിൽ ചാറ്റ് ചെയുന്നുണ്ടായിരുന്നു. ഈ അവസ്ഥ എല്ലാം കേട്ടപ്പോൾ നിഷ അവളുടെ കസിൻ ദുബായിൽ ഒരു കമ്പനിയുടെ ചെയർമാൻ ആണെനും അയാളോട് ഒന്ന് സംസാരിച്ചു നോക്കട്ടെ എന്നും പറഞ്ഞു.
പിറ്റേന്ന് നിഷ വിളിച്ചിട്ടു അവൾ കസിനുമായി സംസാരിചെന്നും ഞങ്ങളോട് അയാളെ പോയി ഒന്ന് കാണാനും പറഞ്ഞു. അയാളുടെ നമ്പറും തന്നു. എനിക്കു വലിയ പ്രതീക്ഷ ഒന്നുമില്ലായിരുന്നു. കാരണം ഈ അവസ്ഥയിൽ എല്ലാ കമ്പനികളും ഇന്റർവ്യൂ ചെല്ലുമ്പോൾ ഓരോന്ന് ന്യായം പറഞ്ഞു നമ്മളെ ഒഴിവാകും. അതുപോലെ തന്നെയായിരിക്കും ഇതും എന്ന് ഞാൻ വിചാരിച്ചു. എന്നാൽ സോഫിയുടെ നിർബന്ധം കാരണവും കാര്യങ്ങൾ ദിവസം ചെല്ലുന്തോറും കൂടുതൽ മോശമാകുന്നത് കൊണ്ടും ഞാൻ പോയി കാണാൻ തീരുമാനിച്ചു.