ഒരു മണിക്കൂറിനു ശേഷം ഞാൻ റൂമിൽ ചെന്ന് നോക്കിയപ്പോൾ അവൾ നല്ല ഉറക്കമായിരുന്നു. ഞാൻ ഫോൺ എടുത്തിട്ട് ഓണാക്കാൻ നോക്കിയപ്പോൾ അത് ഫിംഗർ ലോക്ക് ചെയ്തു വച്ചിരിക്കുകയാണെന്ന് മനസ്സിലായി. ഞാൻ ഫോൺ കൊണ്ട് കട്ടിലിൽ കയറി കിടന്നു. എന്നിട്ട് ഫോൺ അവളുടെ കൈയുടെ അടുത്തു കൊണ്ടുപോയിട്ട് ഫോൺ ഓൺ ആക്കി. എന്നാൽ വാട്സ്ആപ്പ് നോക്കിയപ്പോൾ ജോഷിച്ചായ്യനുമായുള്ള ഒരു ചാറ്റും ഞാൻ കണ്ടില്ല. അവൾ അതെല്ലാം ഡിലീറ്റ് ചെയ്തു എന്ന് എനിക്ക് മനസ്സിലായി.
സോഫിക്കു ജോഷിചായനുമായി ഒരു അഫെയർ ഉണ്ടെന്നു എനിക്കു സംശയമായി. എന്നാൽ അവളോട് ഇതിനെപറ്റി ചോദിക്കുന്നതിനു മുന്നേ കൂടുതൽ വിവരങ്ങൾ അറിയണം എന്ന് എനിക്ക് തോന്നി. കുറേ ആലോചിച്ചപ്പോൾ നിഷക് ഇതിനെപ്പറ്റി എന്തെങ്കിലും അറിയാമോ എന്ന് നോക്കണം എന്ന് ഞാൻ തീരുമാനിച്ചു
പിറ്റേന്ന് ഞാൻ നിഷക് ഫ്രീ ആകുമ്പോൾ എന്നെ വിളിക്കാൻ പേർസണലി മെസ്സേജ് അയച്ചു. നിഷ തിരിച്ചു വിളിച്ചപ്പോൾ ഞാൻ നിഷായോട് ഒരു പേഴ്സണൽ കാര്യം സംസാരിക്കാനുണ്ടെന്നും ഞങ്ങടെ ഫാമിലി ലൈഫിനെ എഫക്ട് ചെയ്യുന്ന കാര്യമായതുകൊണ്ട് മറ്റാരും അറിയരുത് എന്ന് പറഞ്ഞു. ഞാൻ ഈ മെസ്സേജ് കണ്ട കാര്യവും എന്റെ സംശയങ്ങളും ഞാൻ നിഷയോട് പറഞ്ഞു.
നിഷ എന്നോട് അവർ തമ്മിൽ അങ്ങനെയൊന്നുമില്ലെന്നും ഞാനൊരു തരത്തിലും വിഷമിക്കരുത് എന്നും പറഞ്ഞു. ബാക്കി കാര്യങ്ങൾ ഞാൻ രണ്ടു ദിവസം കഴിഞ്ഞ് നാട്ടിൽ വരുമ്പോൾ നേരിട്ട് സംസാരിക്കാം എന്നും പറഞ്ഞു ഫോൺ വച്ചു. എന്തായാലും നാട്ടിൽ ചെന്നു നിഷയോട് സംസാരിച്ചതിനു ശേഷം മതി ബാക്കി തീരുമാനങ്ങൾ എടുക്കുന്നത് എന്ന് ഞാൻ തീരുമാനിച്ചു.ഓരോന്ന് ആലോചിച്ച ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ പതിവുപോലെ ഞങ്ങൾ രണ്ടുപേരും ജോലിക്ക് പോയി. എന്റെ മനസ്സിൽ ഈ സംശയങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല. സോഫി രണ്ടുപ്രാവശ്യം വിളിച്ചപ്പോഴും ഞാൻ ജോലി തിരക്കാണെന്ന് പറഞ്ഞു പെട്ടെന്ന് വെച്ചു. വൈകുന്നേരം ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും വീട്ടിൽ പോകാൻ മനസ്സ് തോന്നിയില്ല. ഓഫീസിൽ ഇരുന്നപ്പോഴാണ് നിഷ മെസ്സേജ് ഇട്ടത്. ഞാൻ അവളെ തിരിച്ചു വിളിച്ചു. അവൾ എന്നോട് വീണ്ടും പേടിക്കാൻ ഒന്നുമില്ല എന്നും മനസ്സ് വെറുതെ വിഷമിപ്പിക്കരുത് എന്നും പറഞ്ഞു. ഈ കാര്യത്തിൽ ഞാൻ എന്ത് തീരുമാനമെടുത്താലും അവളെന്നെ പൂർണമായി സപ്പോർട്ട് ചെയ്യും എന്നുപറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. അതുപോലെ സോഫിക് ഒരു സംശയത്തിനും ഇട കൊടുക്കാതെ വേണം വീട്ടിൽ പെരുമാറാൻ എന്നും എന്നോട് പറഞ്ഞു. കുറച്ചുനേരം അവളോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് ചെറിയൊരു ആശ്വാസം തോന്നി.