ജീവിത സൗഭാഗ്യം 16
Jeevitha Saubhagyam Part 16 | Author : Meenu
[ Previous Part ] [ www.kkstorioes.com ]
തുടർന്ന് വായിക്കുക……
മീര സിദ്ധു നെയും നിമ്മി യെയും മാറി മാറി വിളിച്ചു രണ്ടു തവണ. രണ്ടു പേരും ഫോൺ എടുക്കുന്നില്ല എന്നത് അവളെ വട്ടുപിടിപ്പിച്ചു.
ഒരുപാട് മെസ്സേജ് അയച്ചിട്ടും സിദ്ധു ൻ്റെ റിപ്ലൈ ഇല്ലാത്തത് കൊണ്ട് ആണ് അവൾ അവസാനം വിളിച്ചത്. കാൾ റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല. ക്ഷമ നശിച്ചിട്ട് അവൾ നിമ്മിയെയും വിളിച്ചു, അവളും കാൾ എടുക്കുന്നില്ല. മീരക്ക് ഭയം തോന്നിത്തുടങ്ങി. അലൻ ആണെങ്കിൽ GST യുടെ എന്തോ പ്രശ്നത്തിൽ chartered accountant ൻ്റെ ഓഫീസിൽ stuck ആണ്, അതുകൊണ്ട് അവൻ വരില്ല ഡ്രോപ്പ് ചെയ്യാൻ എന്ന് മീരക്ക് മെസ്സേജ് ഇട്ടു. എങ്കിലും അവൾ ഒന്ന് വിളിച്ചു നോക്കി.
അലൻ: മീര….
മീര: നീ free ആയോ?
അലൻ: ഇല്ല മീര. ഇവിടെ പോസ്റ്റ് ആണ്. നീ uber എടുക്ക് ഇന്ന്. അല്ലെങ്കിൽ നിൻ്റെ ആ ഫ്രണ്ട് ഇല്ലേ, അവനെ വിളിച്ചു നോക്ക് ഫ്രീ ആണോന്ന്.
മീര: അവൻ സ്ഥലത്തു ഇല്ലടാ. നീ ബിസി അല്ലെ ഞാൻ uber എടുക്കാം.
(അവൾക്ക് അലനോട് അങ്ങനെ അല്ലെ പറയാൻ പറ്റൂ….)
അലൻ: ഓക്കേ ഡാ.
മീര കാൾ വച്ചിട്ട് യൂബർ ബുക്ക് ചെയ്തു.
അപ്പോളും അവളുടെ മനസ്സ് ഭയങ്കര കലുഷിതമായി പുകഞ്ഞു കൊണ്ടിരുന്നു. രണ്ടു പേരെയും വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ല. തൻ്റെ കൂടെ ഉള്ളപ്പോൾ പോലും എപ്പോളും സിദ്ധു ഫോൺ റിങ് ചെയ്താൽ എടുക്കും. ഇതിപ്പോ എന്താ സംഭവിച്ചത്? അവൾക്ക് ആകെ ഭ്രാന്തു പിടിച്ച അവസ്ഥ ആയി. അപ്പോളേക്കും അവളുടെ ഫോൺ റിങ് ചെയ്തു.
മീര: ഹലോ…
“മാഡം യൂബർ ആണ്, ഞാൻ ലൊക്കേഷൻ ൽ എത്തിയിട്ടുണ്ട്”
മീര: ഓക്കേ