പിന്നെ ഫീൽഡ് ഓഫീസ് സെറ്റ് ആയാൽ കോളേജിലെയും ഹോസ്റ്റലിലെയും സർവെല്ലയൻസ് ക്യാമറകൾ ഹാക്ക് ചെയ്ത് ലൈവ് ഫീഡ് സെറ്റ് ആക്കണം. നീ കോളേജിൽ സ്റ്റാഫ് ആയി കയറി പറ്റണം. മന്ത്രി വക റെക്കമെൻഡേഷൻ ഞാൻ ശരിയാക്കാം. സെൽവനോട് ഹോസ്റ്റൽ മെസ്സിൽ കയറാൻ പറയണം. അതിന് സാദിക്കില്ലെങ്കിൽ ഹോസ്റ്റൽ നിരീക്ഷിക്കാൻ പറ്റുന്ന രീതിയിൽ ഒരു താമസ സ്ഥലം കണ്ടു പിടിക്കണം “
വേറെ കുറച്ചു കാര്യങ്ങൾ സംസാരിച്ച ശേഷം അവർ ഫോൺ വിളി അവസാനിപ്പിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ രണ്ടു പേർക്കും E മെയിലിൽ സെലക്ഷൻ ആയി എന്ന അറിയിപ്പ് ലഭിച്ചു. Parents അല്ലെങ്കിൽ ലോക്കൽ ഗാർഡിയനെ കൂട്ടി വന്ന് സെമസ്റ്റർ ഫീസ് അടച്ചു ജോയിൻ ചെയ്യണം.
ജീവ തന്നാ ലോക്കൽ ഗാർഡിയൻ നമ്പറിൽ അർജുൻ വിളിച്ചപ്പോൾ തന്നെ ജേക്കബ് സർ എന്ന ex മിലിറ്ററിക്കാരൻ വരാമെന്നു ഏറ്റു. മാധവൻ തമ്പി എന്ന ഒരു ബിസിനസ്സ്മാൻ ആണ് രാഹുലിൻ്റെ ലോക്കൽ ഗാർഡിയൻ പുള്ളി കോളേജിലേക്ക് നേരിട്ട് എത്തിയേക്കാം എന്നും ഏറ്റു.
ജേക്കബ് സർ എക്സ് മിലിട്ടറിക്കാരൻ വലിയ സ്ട്രിക്ട ഒക്കെ ആയിരിക്കും എന്നാണ് കരുതിയത് പക്ഷേ പുള്ളി ജോളി ടൈപ്പ് ആണ്. തലേ ദിവസം തന്നെ ഫ്ലാറ്റിലേക്ക് ഒരു കുപ്പിയുമായി എത്തി. സെക്യൂരിറ്റി വിസിറ്റർ ഉണ്ടെന്ന് പറഞ്ഞു ഗേറ്റിൽ നിന്ന് വിളിച്ചു. വാതിൽ തുറന്നതും ജേക്കബ് അച്ചായനെ കണ്ട് ഞങ്ങൾ ഞെട്ടി. ഒരു 48-50 വയസ്സ് പ്രായം. 6.5 അടി ഉയരം. ഒത്ത ശരീരവും. ജീൻസും ടീ ഷർട്ടും പിന്നെ ഒരു rayban കൂളിംഗ് ഗ്ലാസും.
“ഡാ പിള്ളേരേ ഞാൻ ആണ് ജേക്കബ്. നിങ്ങൾ ജേക്കബ് അച്ചായൻ എന്ന് വിളിച്ചാൽ മതി. ”
ഒരു കുപ്പി ബാഗിൽ നിന്ന് എടുത്തിട്ട് പറഞ്ഞു
” ഇനി നമക്ക് വിശദമായി പരിചയപ്പെടാം ”
കുപ്പി കണ്ടതും രാഹുൽ ഹാപ്പി. അടി തുടങ്ങിയതും പുള്ളി നല്ല വർത്തമാനം ആണ്. പക്ഷേ ഒരു വ്യത്യാസം മിലിറ്ററിക്കാരൻ ആയിരുന്നിട്ടും സാദാരണ പോലെ മിലിറ്ററി കഥകൾ ഒന്നും തന്നെ പറഞ്ഞില്ല. പകരം എല്ലാ കൃഷി, ഇടുക്കി വിശേഷം രാഷ്ട്രീയം ഒക്കെ ആണ് ചർച്ച. ജീവയെ അല്ലെങ്കിൽ വിശ്വനെ എങ്ങനെ ആണ് പരിചയം എന്ന് പോലും പറഞ്ഞില്ല പുള്ളിക്ക് ഞങ്ങളെ രണ്ടു പേരെയും ഒത്തിരി അങ്ങ് പിടിച്ചു.