“പാസ്പോർട്ട് ?“ നടക്കില്ല എന്ന രീതിയിൽ തലയാട്ടി എന്നിട്ട് കൈയിലെ വാച്ച് ചൂണ്ടി കാണിച്ചു കൂടുതൽ സമയം വേണം. സാരമില്ല തത്കാലം ഇത് കൊണ്ട് കാര്യം നടക്കും. അത് കിട്ടിയതും സലീം അവിടന്ന് ഇറങ്ങി നടന്നു. അങ്ങനെ സുഹയിൽ മരിച്ചു വികാസ് തിവാരി ജനിച്ചു. അടുത്ത ലക്‌ഷ്യം ബാഗ്ലൂർ. അവിടെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കണം. 2 മാസങ്ങൾക്ക് ശേഷം കൊച്ചിയിൽ
മറൈൻ ഡ്രൈവിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഒരു പെൻ്റെഹൗസ് ഫ്ലാറ്റിൻ്റെ വിശാലമായ ബാല്കണിയിൽ സൂര്യാസ്തമയവയും കണ്ട് കൊണ്ട് ഇരിക്കുകയാണ് രണ്ടു പേർ. ഫ്ലാറ്റ് പൃത്വി ഗ്രൂപ്പിൻ്റെ ഒരു ഉപകമ്പനിയുടെ ഗസ്റ്റ് ഹൗസ് ആണ്. എല്ലാ സൗകര്യങ്ങൾ കൂടി ഉള്ള 4 ബെഡ്‌റൂം ഫ്ലാറ്റ്. 350 ഓളം ഫ്ലാറ്റ് ഉള്ള പോഷ് ഫ്ലാറ്റ് കോംപ്ലക്സ്. കൊച്ചി നഗരത്തിലെ പ്രഥാന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി. പിന്നെ ഭക്ഷണം ഉണ്ടാക്കാനും മറ്റു സഹായത്തിനും മണി ചേട്ടൻ എന്ന നല്ല ഒരു കൂക്കും ഉണ്ട്.
പിന്നെ നിതിൻ വളരെ ഹാപ്പി ആണ് കാരണം ഫ്ലാറ്റ് സമുച്ചയത്തിൽ അത്യവശ്യം കളർ ഒക്കെ ഉണ്ട്.
“മനോഹരം ഈ ലോകം ഇനി കോളേജിൽ കൂടി കുറെ മഴവിൽ അഴകുണ്ടെങ്കിൽ ഞാൻ പൊളിക്കും.” അസോസിയേഷൻ ഭാരവാഹികൾക്ക് ഞങ്ങൾ ബാച്ചിലേഴ്സിനെ അത്രക്കങ്ങു പിടിച്ചിട്ടില്ല. കുറെ സദാചാര പോലീസുകാർ. മുഴവൻ സമയവും പൂളിലേക്ക് നോക്കി ബാൽക്കണിയിൽ നിൽക്കുന്ന നരമ്പുകൾക്കാണ് ബാച്ചിലേഴ്സിനെ പുടിക്കാത്തത്.” നിതിൻ മനസ്സിൽ കരുതി.
ശിവയും ഇന്ന് വളരെ സന്തോഷത്തിലാണ് കാരണം കുറച്ചു മുൻപ് ജീവ വന്നപ്പോൾ അവന് അഞ്ജലിയുമായി ഫോണിൽ സംസാരിക്കാൻ അവസരം കിട്ടി. ഇരുവർക്കും കുറെ നാളുകൾക്കു ശേഷം സംസാരിക്കാനായി. കുഞ്ഞി പെങ്ങൾ സുരക്ഷിതമായി ഇരിക്കുന്നതിൽ അവന് സന്തോഷിച്ചു.
നിതിൻ ശിവയെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ വിളിച്ചു.
“ഡാ അർജുൻ അർജു മോനെ”
എന്താടാ രാഹുമോനെ?
“അർജുൻ ദേവ” അതാണ് ശിവയുടെ പുതിയ പേരും ഐഡൻറ്റിറ്റിയും നിതിൻ്റെ പുതിയ പേരാണ് രാഹുൽ കൃഷ്ണൻ. രണ്ടു പേർക്കും പുതിയ പേരിൽ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് വോട്ടേഴ്‌സ് id എല്ലാം ജീവ എത്തിച്ചിരുന്നു. പിന്നെ ഇരുവർക്കും പുതിയ ബാങ്ക് അക്കൗണ്ടുകളും അതിൽ അത്യാവിശ്യത്തിൽ അതികം പണവും. രണ്ടു പേരും കൂടി ക്യാഷ് എടുത്ത് ഒരു polo GT യും ഓരോ ബുള്ളറ്റും വാങ്ങി.