രാഹുൽ രണ്ടും കല്പിച്ചു കാലിൽ ഒരു തൊഴി വെച്ച് കൊടുത്തു. അപ്പോഴേക്കും മിസ്സ് മൂന്നാമതും പേര് വിളിച്ചു
പ്രസെൻഡ് മാം ”
“എന്താടോ ആദ്യ ദിവസത്തെ ആദ്യ ക്ലാസ്സിൽ തന്നെ സ്വപനം കാണുകയാണോ?”
ചോദ്യം കേട്ട് ക്ലാസ്സിൽ ചിരി പടർന്നു അവൻ നോക്കിയപ്പോൾ അന്നയും കസേരയിൽ തിരിഞ്ഞിരുന്ന് ചിരിക്കുന്നു ണ്ട്.
“സോറി മാം” എന്ന് പറഞ്ഞ ശേഷം അർജുൻ ഇരുന്നു.
അറ്റെൻഡൻസ് എടുത്തു കഴിഞ്ഞു ഇൻടെർണൽ മാർക്കസിൻ്റെ ബ്രേക്കപ്പും അങ്ങനെ കുറെ പൊതുവായ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോളേക്കും പീരീഡ് അവസാനിച്ചു. ഓരോ പിരിയഡ് ശേഷം 15 മിനിറ്റ് ബ്രേക്ക് ഉണ്ട്.
അടുത്ത പരിപാടി ക്ലാസ് റെപ്പിനെ തിരഞ്ഞെടുക്കൽ ആയിരുന്നു. പെണ്ണുങ്ങൾ എല്ലാവവരും അന്നയുടെ പേരാണ് നിർദേശിച്ചത് . എതിർത്ത് മത്സരിക്കാൻ ആരും ഇല്ലാത്തത് കൊണ്ട് ബീന മിസ്സ് അത് അംഗീകരിച്ചു.
കുറെ പേർ ക്ലാസിനു പുറത്തേക്കു പോയി. രാഹുൽ എന്നോട് എന്താണ് പറ്റിയത് എന്ന് ചോദിച്ചു, ഞാൻ രാവിലത്തെ സംഭവം അവനോട് വിവരിച്ചു.
“ഡാ നമക്ക് അവൾക്ക് നല്ല പണി കൊടുക്കാം പക്ഷേ സൂക്ഷിച്ചു മതി അവളുടെ അപ്പച്ചി പോലീസ് കമ്മിഷണർ ഒക്കെ അല്ലെ . പിന്നെ Mr കൂൾ ആയിട്ടുള്ള നിനക്ക് ഇത് എന്തു പറ്റി. മുഴുവൻ ദേഷ്യം ആണെല്ലോ. സാദാരണ ചിരിച്ചു കൊണ്ടല്ലേ നീ പണി കൊടുക്കാറ്”
അതിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. കാരണം ഏത് വലിയ ഇടി ഉണ്ടായാലും ഞാൻ ചെറിയ പുഞ്ചിരിയോടെ ആണ് നേരിടുന്നത്. അത് ഇടി കിട്ടുമ്പോളും കൊടുക്കുമ്പോളും. എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ കൂട്ടുകാർക്കിടയിൽ MR കൂൾ എന്നാണ് എന്നെ വിളിച്ചിരുന്നത്. ഇടി വാങ്ങിയ സീനിയർസ് ഒക്കെ സൈക്കോ ശിവ എന്നും. വേറെ ഒന്നും കൊണ്ടല്ല ഇടി കൊടുക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ടാണ് കൊടുക്കാറ്. പക്ഷെ അന്നയെ കാണുമ്പോൾ എനിക്ക് എന്തുകൊണ്ടോ ദേഷ്യം തോന്നുന്നു. കണ്ട്രോൾ ശിവ കണ്ട്രോൾ”
ഞാൻ മനസ്സിൽ സ്വയം പറഞ്ഞു. ഇടക്ക് അങ്ങോട്ട് നോക്കി കലിപ്പിക്കണം എന്ന് തോന്നുണ്ടെങ്കിലും അത് ചെയ്തില്ല ക്ലാസ്സുകൾ എല്ലാം അത്യവശ്യം ബോറിങ് ആയി തോന്നി. പലതും ഞാൻ ഐഐഎംൽ പഠിച്ച വിഷയങ്ങൾ തന്നെ. രാഹുൽ ക്ലാസ് ഒക്കെ ശ്രദ്ധിച്ചിരിക്കുന്നുണ്ട് .