അർദ്ധ വൃത്താകൃതി ആയതിനാൽ മുൻപിൽ ഡെസ്കുകളുടെ എണ്ണം കുറവാണ്. ബാക്കിലേക്ക് കൂടുതൽ ഡെസ്കുകൾ ഉണ്ട്. ബാക്കിലെ നിരയിൽ മാത്രം 18 പേർക്കിരിക്കാം പെണ്ണുങ്ങൾ ഒരു സൈഡിൽ ആണുങ്ങൾ വേറെ സൈഡിൽ ആണ് ഇപ്പോൾ ഇരിക്കുന്നത് . ബാക്കിൽ നിന്ന് രണ്ടാമത്തെ നിരയിൽ നിന്ന് രാഹുൽ കൈ കാട്ടി വിളിച്ചു. ഞാൻ അവൻ്റെ അടുത്തു ചെന്നിരുന്നു. ചെന്നപാടെ പെണ്ണുങ്ങളുടെ സൈഡിൽ അന്നയെ നോക്കി. രണ്ട് റോ താഴെ പെണ്ണുങ്ങളുടെ വശത്തായി അവളിരിക്കുന്നുണ്ട്. ഞാൻ കലിപ്പിച്ചു നോക്കുന്നത് .
ബെല്ല് അടിച്ചതും ലെക്ചർ കയറി വന്നു
“ഹലോ എൻ്റെ പേര് ബീന തോമസ് ഞാൻ ആണ് നിങ്ങൾക്ക് ഓർഗനൈസഷണൽ ബിഹേവിയർ എന്ന വിഷയം എടുക്കുക. നിങ്ങളുടെ ക്ലാസ് ഇൻ ചാർജ് കൂടിയാണ്. “പിന്നെ ആണുങ്ങളും പെണ്ണുങ്ങളും ഇങ്ങനെ സെപ്പറേറ്റ ഇരിക്കണം എന്നില്ല. ഇത് മാസ്റ്റേഴ്സ് ക്ലാസ് ആണ് പഠിക്കുന്നത് എംബിഎയും അത് കൊണ്ട് മിക്സ് ചെയ്തിരിക്കാം”
അത് കേട്ടതും ആണുങ്ങളുടെ മനസ്സിൽ ലഡു പൊട്ടി. പലരും പരസ്പരം നോക്കി
“പിന്നെ ഇത് സ്മാർട്ട് ക്ലാസ്സാണ് അത് കൊണ്ട് ബോർഡിൽ എഴുതുന്ന പരിപാടി ഒന്നുമില്ല ഇവിടെ ഞാൻ പ്രെസെൻ ൻ്റെ ചെയുന്ന നോട്ടസും പവർ പോയിന്റ് സ്ലൈഡിസും നിങ്ങളുടെ ലോഗിനിൽ ഷെയർ ചെയ്യും. ഓരോരുത്തരും ഓരോ ക്ലാസ്സിലും ലോഗിൻ ചെയ്യണം അതായിരിക്കും നിങ്ങളുടെ അറ്റെൻഡൻസും. ലോഗിൻ id നിങ്ങളുടെ റോൾ നം. ആണ് പാസ്സ്‌വേർഡ് നിങ്ങൾക്കിഷ്ടമുള്ളത് സെറ്റ് ചെയ്യാം. ഇന്ന് തന്നെ ലാപ്ടോപ്പ് ഓഫീസിൽ നിന്ന് കളക്ട ചെയ്യണം ഇന്ന് മാത്രം ഞാൻ അറ്റെൻഡെന്സ് എടുക്കും കൂടെ പരിചയപ്പെടാം”
അവര് ലാപ്ടോപ്പ് തുറന്നു വെച്ച് ഓരോരുത്തരുടെ പേര് വിളിച്ചു തുടങ്ങി. അർജുൻ രാവിലത്തെ അപമാനിതനായതിൻ്റെ ദേഷ്യത്തിൽ ആണ്. പിന്നെ ശിവ എന്നാണല്ലോ ശരിക്കുള്ള പേര്. പെട്ടന്ന് അവൻ്റെ പേര് വിളിച്ചത് അവൻ കേട്ടില്ല
“അർജുൻ ദേവ് അർജുൻ ദേവ്” അവർ രണ്ടു പ്രാവിശ്യം പേര് വിളിച്ചു.
അവനെ അറിയാവുന്ന ആൺ പിള്ളേർ അവനെ തിരിഞ്ഞു നോക്കി. രാഹുലിന് അവനെ വിളിക്കണം എന്നുണ്ട് പക്ഷെ തട്ടി വിളിക്കാവുന്ന ദൂരത്തിൽ അല്ല.