.
“ശരി ഞാൻ വേഗം പോയിട്ട് വരാം. നീ ആദ്യ ദിവസം തന്നെ അലമ്പാക്കരുത്.”
ഞാൻ അവിടെ നിൽക്കുന്ന ഞങ്ങളുടെ സീനിയർസിനെ നോക്കി കൊണ്ട് പറഞ്ഞു. അവൻ ക്ലാസ്സിലേക്കും ഞാൻ ഗേറ്റിനപ്പുറം ഉള്ള കടയിലേക്കും നടന്നു. അപ്പോളാണ് അന്നയും അവളുടെ കൂട്ടുകാരികളും ഗേൾസ് ഹോസ്റ്റലിൽ നിന്ന് എനിക്ക് എതിർദിശയിൽ നിന്ന് എന്തോ സംസാരിച്ചു കൊണ്ട് വരുന്നുണ്ട്. ഒരു നിമിഷം ഞാൻ അവരെ ഒന്ന് നോക്കി. അന്ന എന്നെ കുറിച്ച് കമമെൻറെ പറഞ്ഞെന്നു തോന്നുന്നു. എല്ലാവരും അടക്കി പിടിച്ചൊന്നു ചിരിച്ചു. ഞാൻ മൈൻഡ് ചെയ്യാതെ വേഗം മുന്നോട്ട് നടന്നു. അവരെ കടന്നു പോയതും ആരോ കൈയ കൊണ്ട് ഞൊട്ട ഇട്ടു വിളിച്ചു. തിരിഞ്ഞു നോക്കിയതും അന്ന എന്നെ നോക്കി പറഞ്ഞു.
“ഹലോ ഗുഡ് മോർണിംഗ്”
കൂടെ ഉള്ള അമൃതയും അനുപമയും ചിരി കടിച്ചു പിടിക്കാൻ പാട് പെടുന്നുണ്ട്.
അവളുമാരുടെ ഓഞ്ഞ ചിരി കണ്ടപ്പോളാണ് കളിയാക്കാനുള്ള പരിപാടി ആണെന്ന് എനിക്ക് മനസ്സിലായത് . അറിയാതെ തിരിച്ചു പറയാൻ വന്ന ഗുഡ് മോർണിംഗ് ഞാൻ വിഴുങ്ങി. ഒന്നും പറയാതെ ഞാൻ വേഗം ഗേറ്റ് ലക്ഷ്യമാക്കി നടന്നു. കുറച്ചങ്ങോട്ട് നടന്നു നീങ്ങിയപ്പോളാണ് അവൾ എന്നെ ഞൊട്ട ഇട്ട് വിളിച്ച കാര്യം എനിക്ക് കത്തിയത്.
“ഞൊട്ട ഇട്ടു വിളിക്കാൻ ഞാൻ എന്താ അവളുടെ പട്ടിയാണോ. അല്ലെങ്കിലും എതിരെ വന്നപ്പോൾ വിഷ് ചെയ്യാതെ കടന്നു പോയിട്ടാണോ ഇവള് വിഷ് ചെയുന്നത്. ഇവൾക്ക് ഒരു പണി കൊടുക്കണം ” .
എൻ്റെ ഉള്ളിൽ ദേഷ്യം നിറഞ്ഞു. അന്നേരം തന്നെ തിരിച്ചു പറയാൻ സാധിക്കാത്തതിൽ ഞാൻ പശ്ചാത്തപിച്ചു.
പേനയും വാങ്ങി തിരിച്ചു ക്ലാസ്സിൽ വന്നു ക്ലാസ്സിലേക്ക് ചെന്ന്. എല്ലാവരും എത്തിയിട്ടുണ്ട് . സാദാരണ ക്ലാസ് റൂം പോലെ അല്ല ഒരു തിയേറ്റർ പോലെ ആണ് ക്ലാസ് സെറ്റ് ചെയ്തിരിക്കുന്നത് മുകളിലേക്ക് മുകളിലേക്കായി അർദ്ധ വൃത്താകൃതിയിൽ. ഒരു ആംഫി തീയേറ്റർ പോലെ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ടീച്ചേഴ്സിനായി മൈക്കും പോഡിയം പ്രൊജക്ടർ ഒക്കെ ഉണ്ട്. നടക്കു കൂടി മുകളിലേക്ക് നടന്നു കയറാൻ സ്റ്റെപ്. മൂന്നുപേർക്ക് ഇരിക്കാവുന്ന രീതിയിൽ ഡെസ്കും. വെവ്വേറെ കറങ്ങുന്ന ടൈപ്പ് ഓഫീസ് കസേരകളും. ഒരാൾ അകാലത്തിൽ ആണ് ഇരിപ്പിടങ്ങൾ. ഓരോ ഇരിപ്പിടത്തിലും മൈക്ക് ലാപ്ടോപ്പ് ചാർജ് ചെയ്യാനുള്ള പ്ളഗ് പോയിൻ്റെ വരെ ഉണ്ട്.