അരുൺ എന്ന് പറഞ്ഞവൻ ബംഗാളികൾ മലയാളം പറയുന്നതു പോലെ ദേഷ്യത്തോടെ ചോദിച്ചു.
പക്ഷെ രാഹുലിൻ്റെ കൈ ആണ് അതിന് മറുപടി പറഞ്ഞത്. മുഖത്തു നോക്കി ഒരറ്റടി. പിന്നെ പിന്നിൽ നിൽക്കുന്നവൻ്റെ നാഭിക്കിട്ടു നല്ല ഒരു കിക്കും.
കൂടെ വന്നവന്മാരൊക്കെ ഒന്ന് ഞെട്ടി പിന്നോട്ട് നീങ്ങി. സുമേഷും ഞെട്ടി. മാത്യുവിൻറെ മുഖത്തു മാത്രം വലിയ ഭാവ വ്യത്യാസം ഒന്നുമില്ല
“ഇങ്ങനെ പരിചയപെട്ടാൽ മതിയോ രാഹുൽ ദേഷ്യത്തോടെ ചോദിച്ചു.
ഇനിയും പരിചയപ്പെടണം നിന്നുള്ളവർ വാടാ.”
അവന്മാർ ഒന്നും മിണ്ടാതെ വേഗം തന്നെ സ്ഥലം കാലിയാക്കി. അതോടെ അവന്മാരുടെ പരിചയപ്പെടാൻ ഉള്ള വിളിപ്പിക്കലും കഴിഞ്ഞു. രാത്രീ സീനിയർസ് വക ഒരു പ്രത്യാക്രമണം പ്രതീക്ഷയിച്ചെങ്കിലും അങ്ങനെ ഒന്നും തന്നെ ഉണ്ടയില്ല.
പിറ്റേ ദിവസം രാവിലെ കോളേജിലേക്ക്. ഫോർമലായി ക്ലാസ്സ് തുടങ്ങുന്ന ഫസ്റ്റ് ദിവസം. എല്ലാവരും എക്സിക്യൂട്ടീവ് സ്റ്റൈലിൽ ട്രൗസേഴ്സും ഫുൾ സ്ലീവ് ഷർട്ടും ആണ് വേഷം. സെമിനാർ ദിനങ്ങളിലും വെള്ളിയാചയും കോട്ടും ടൈയും കൂടി ഉണ്ട്. പിന്നെ ഫോട്ടോ പതിച്ച ഐഡി കാർഡ് ടാഗ് കഴുത്തിലൂടെ ഇട്ടിട്ടുണ്ട്. ക്ലീൻ ഷേവ് ആയിരിക്കണം. മീശ വേണ്ടവർക്ക് വെക്കാം. താടി കുറ്റി താടി ഒന്നും പാടില്ല അതൊക്കെയാണ് എംബിഎ ജനറൽ റൂൾസ് ആണുങ്ങൾക്ക് മാത്രമാണ് ഇതൊക്കെ ബാധകം. പെണ്ണുങ്ങൾക്ക് കാര്യമായ ഡ്രസ്സ് കോഡ് ഒന്നുമില്ല. വൃത്തിയായി വരണം. പിന്നെ തിങ്കളാഴ്ച കോട്ടു/യൂണിഫോം ബ്ലസർ. MBA ക്ക് രണ്ടു ബാച്ചിയായി തിരിച്ചിട്ടുണ്ട് ആദ്യ MAT ലിസ്റ്റിൽ നിന്ന് അഡ്മിഷൻ എടുത്തവർ ബാച്ച് 1, ഞാനും രാഹുലും ഒക്കെ ബാച്ച് 2.
കോളേജിൽ ചെന്ന് ബുള്ളറ്റ് പാർക്ക് ചെയ്തതു. എംബിഎ ജൂനിയർസിൽ ഞങ്ങൾ മാത്രമാണ് 2 വീലർ കൊണ്ടുവന്നിട്ടുള്ളത്. ഇന്നലത്തെ സംഭവം കൊണ്ടാണോ എന്നറിയില്ല അവിടെ നിൽക്കുന്ന ചിലവന്മാരൊക്കെ ഞങ്ങളെ ചിറഞ്ഞു നോക്കുന്നുണ്ട്. രാഹുൽ തിരിച്ചും.
“ഡാ ഗേറ്റിൻ്റെ അടുത്തുള്ള കടയിൽ പോയിട്ട് ഒരു ഇങ്ക് പേന വാങ്ങിയിട്ട് വരാം”
പണ്ട് മുതലേ ഇങ്ക് നിറച്ച പേനയാണ് ഞാൻ എഴുതാൻ ഉപയോഗിക്കാറ്.
“രാവിലെ തന്നെ ഈ വേഷം കെട്ടിയിട്ടു എനിക്ക് വെയിൽ കൊള്ളാൻ വയ്യ ” രാഹുൽ എന്നോട് പറഞ്ഞു