വൈകിട്ടായപ്പോളേക്കും 56 പേരോളം എത്തിയിരുന്നു കുറെ പേരെ ഒക്കെ പരിചയപ്പെട്ടു. മിക്കവരും BBA ബികോം കഴിഞ്ഞു വന്നിട്ടുള്ള ചെറുപ്പം പിള്ളേർ ആണ്. കുറെ പേർ ആദ്യമായാണ് ഹോസ്റ്റലിൽ അത് കൊണ്ട് അവന്മാർക്കൊക്ക ചെറിയ വിഷമം ഉണ്ട്. ഒരു ഡസനോളം ബിടെക്ക്കാരും ഉണ്ട്.
പിറ്റേ ദിവസം രാവിലെ 8 മണി അപ്പോളേക്കും breakfast കഴിച്ചു എല്ലാവരും കൂടി ബസ് കയറി കോളേജിലേക്ക് പോയി സീനിയർസ് ഒക്കെ ബൈക്കുകളിൽ ആണ് പോക്ക് അത് കൊണ്ട് അടുത്ത ആഴ്ച തന്നെ ബുള്ളറ്റ് എടുത്തോണ്ട് വരണം എന്ന് ഞങ്ങൾ തീരുമാനിച്ചു.
9 മണിക്ക് തന്നെ കോളേജിലെ AC സെമിനാർ ഹാളിൽ ഒറിയൻ്റെഷൻ ആരംഭിച്ചു ഉച്ചക്ക് ഒരു മണി വരെയാണ് സംഭവം. ആദ്യ ദിവസം കോഴ്സ്, മാർക്ക് സ്ട്രക്ടർ പരീക്ഷ അങ്ങനെ ജനറൽ ആയി കുറെ കാര്യങ്ങൾ. ഒരു കാര്യം മനസ്സിലായി മാത്രം മനസ്സിലായി ഇൻ്റെർനൽ മാർക്ക് കോളേജിൻ്റെ കൈയിൽ ആണ്. പിന്നെ കോളേജിനെ കുറിച് കുറെ സ്വയം പുകഴ്ത്തലും. പിന്നെ TSM ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ എന്നത് ഒരു ഫാമിലി ട്രൂസ്റ്റീൻ്റെ കീഴിൽ ആണ് അപ്പൻ R .K മേനോനും രണ്ടു മക്കളും അവർക്ക് മെഡിക്കൽ കോളേജും ഉണ്ട് തൃശ്ശൂരിൽ. മൂത്ത മകൻ സുരേഷ് മേനോൻ മെഡിക്കൽ കോളേജ് നടത്തുന്നു. ഇളയ മകൻ ദിനേശ് മേനോൻ ആണ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ. അങ്ങേരുടെ ഭാര്യാ മീരാ നായർ ആണ് ഞങ്ങളുടെ MBA കോളേജിൻ്റെ ഡയറക്ടർ. മൊത്തത്തിൽ ഒരു ഫാമിലി ബിസിനസ്സ്. കേരളത്തിലെ ആദ്യത്തെ സ്വയാശ്രയ കോളേജ് ആണ്. തുടക്കം ഈ എംബിഎ യിൽ നിന്നാണ് പോലും. സഗാക്കന്മാർ കോളേജുകൾക്ക് എതിരെ സമരം ചെയ്തപ്പോളും ഇവന്മാർ പടർന്നു പന്തലിച്ചു കാരണം പല മന്ത്രിമാരുടെ പുത്രമാരും എംബിഎ പൂർത്തീകരിച്ചത് ഇവിടന്നാണ്. ഇവന്മാർക്കുള്ള ഹോൾഡിൻ്റെ അഹങ്കാരം ഡയറക്ടർ മേഡത്തിൻ്റെ വാക്കുകളിൽ വ്യക്തമാണ്.
MBA കോഴ്‌സിന് ചേർന്നേക്കുന്നതിൽ പകുതിയോളം പെൺകുട്ടികൾ ആണ് അവരുടെ ഹോസ്റ്റൽ ക്യാമ്പസ്സിൽ തന്നെ. അന്നാ എന്ന് പറഞ്ഞവൾ കുറച്ചു കൂട്ടികാരികളുടെ ഒപ്പം ഓരോ ബ്രേക്കിനും അങ്ങോട്ടും ഇങ്ങോട്ടും തുള്ളി തുള്ളി നടക്കുന്നുണ്ട്.