“ആകാൻ ചാൻസ് വളരെ കുറവാണ് “
ഹോസ്റ്റലിൽ ചെന്ന് വാർഡനെ കണ്ടു. ആണുങ്ങളുടെ ഹോസ്റ്റൽ ക്യാമ്പസ്സിന് പുറത്താണ്. 1 st ഇയർ പിള്ളേർക്ക് താഴയും 2 nd ഇയർ പിള്ളേർക്ക് മുകളിലും ആണ് റൂം പിന്നെ ഹോസ്റ്റലിൽ ഉള്ളവർക്ക് ഉച്ചക്ക് കോളേജ് ക്യാൻറ്റിനിൽ മീൽസും കിട്ടും. 2 വീലർ/ബൈക്ക് കൊണ്ടുവരാം. റാഗിങ്ങ് പോലെ ഉള്ള കല പരിപാടികൾ ഉണ്ടെങ്കിൽ വാർഡൻ്റെ അടുത്ത് പരാതി പെട്ടാൽ മതി. പിന്നെ മെസ്സ് ടൈമിംഗ് ബാക്കി റൂൾസ് ഒക്കെ പറഞ്ഞു . 9 :30 മണിക്ക് ഗേറ്റ് പൂട്ടും, വെള്ളമടിയും സിഗരറ്റും പാടില്ല വീട്ടിൽ പോകാൻ വാർഡിൻ്റെ പെർമിഷൻ ലീവ് എടുക്കുകയാണെങ്കിലും പെർമിഷൻ വേണം.
പ്രതീക്ഷിച്ച പോലെ രണ്ട് പേർക്കും രണ്ട് റൂം, റൂം 7 എനിക്കും രാഹുലിന് റൂം 11.
ഒരു റൂമിൽ നാല് പേർ ആണ് . അതിൽ ഒരാൾ നേരത്തെ വന്നിട്ടുണ്ട്.
ഹലോ ഞാൻ അർജുൻ. അർജുൻ ദേവ്. ബാംഗ്ലൂർ ആണ് സ്വദേശം
ഞാൻ സ്വയം പരിചയപ്പെട്ടു.
“ഞാൻ മാത്യ കോശി. സ്വദേശം കോട്ടയം, ബിടെക് കഴിഞ്ഞാണ് MBA ക്ക് വന്നിട്ടുള്ളത് ഏതാണ്ട് 1 വർഷം ഏതോ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്.”
പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു. അപ്പോഴേക്കും രാഹുൽ എൻ്റെ റൂമിലേക്ക് വന്നു. അവൻ്റെ റൂമിൽ ആരും എത്തിയിട്ടില്ല. രാഹുലും മാത്യൂയേനെ പരിചയപ്പെട്ടു. ഉച്ചക്ക് മെസ്സിൽ പോയി ഫുഡ് ഒക്കെ കഴിച്ചു. വൈകിട്ടായപ്പോളേക്കും എൻ്റെ റൂമിലെ ബാക്കി രണ്ടു പേരും എത്തി. ടോണി ചാക്കോ എന്ന കൊച്ചിക്കാരനും പിന്നെ സുമേഷ് നായർഎന്ന കോഴിക്കോട് കാരനും. രാഹുലിൻ്റെ റൂമിൽ എത്തിയ രണ്ടു പേരെയും പരിചയെപ്പെട്ടു തൃശൂർ ഗഡികൾ ദീപുവും രമേഷും. കോയമ്പത്തൂർ ബിടെക് കഴിഞ്ഞ് വന്നവരാണ്. രണ്ടു പേരും നല്ല അലമ്പന്മാരാണ് ആണെന്ന് പരിചയപ്പെട്ടപ്പോൾ തന്നെ മനസ്സിലായി. പോരാത്തതിന് കട്ട ചങ്കസും. ഞങ്ങളെ പോലെ തന്നെ ചെറുപ്പം മുതലെ ഫ്രണ്ട്‌സ് ആണ്. അവന്മാരുടെ ഭാഗ്യത്തിന് ഹോസ്റ്റലിൽ അവർക്ക് ഒരേ റൂം തന്നെ കിട്ടി.