ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Posted by

ജേക്കബ് ചേട്ടൻ വക ഒരു ഉപദേശം

 

ഏകദേശം 12 മണി ആയപ്പോഴേക്കും രാഹുലിൻ്റെ അഡ്മിഷൻ ഫോർമാലിറ്റീസും കഴിഞ്ഞു ഞങ്ങൾ ഫ്ലാറ്റിലേക്ക് പോയി. ഊണും കഴിഞ്ഞു പോകുന്നതിന് മുൻപ് ജേക്കബ് അച്ചായൻ വക  ഒരു ഉപദേശം.

“മക്കളെ നല്ല പോലെ പഠിക്കണം കേട്ടോ ജേക്കബ് അച്ചായൻ ഇടക്ക് വരാം..

ശരി അച്ചായോ. പിന്നെ കാണാം

 

ഫ്ലാറ്റിൽ ചെന്നതും മണി ചേട്ടനോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞു.

അവിടന്ന് താമസം മാറാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മണി ചേട്ടന് വിഷമം ആയി.

മക്കളെ നിങ്ങൾക്ക ഇവിടെ തന്നെ താമസിച്ചു കോളേജിൽ പോയാൽ പോരെ”

“അത് നടക്കത്തില്ല മണി ചേട്ടാ, പകരം ഞങ്ങൾ എല്ലാ വീക്കെൻഡ്‌സും വരാമെല്ലോ” അർജുൻ പറഞ്ഞു.

പിന്നെ ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.

 

ബുധനാഴ്ച്ച ക്ലാസ്സ് തുടങ്ങും. ആദ്യ മൂന്നു ദിവസം ഒറിയൻ്റെഷൻ പിന്നെ റെഗുലർ ക്ലാസ്.  പിന്നീടുള്ള 3 4 ദിവസങ്ങൾ പെട്ടന്ന് തന്നെ കടന്നു പോയി.

കുറച്ചു ഫോർമൽ ഷർട്സും, ടൈ,  ട്രൗസേഴ്സും ഈരണ്ടു ജോഡി ഷൂസും suitcase  ഒക്കെ വാങ്ങി, കാരണം ഫോർമൽസ് നിർബന്ധം ആണ് പിന്നെ ബ്ളാസർസ് ഉണ്ട് കോളേജ് വക ആഴ്ചയിൽ 2 ദിവസവും സെമിനാർസ് ഉള്ള ദിവസം ബെളസർസും ടൈയും നിര്ബന്ധമാണ്.

“ഐഐഎം പോലും ഇല്ലാത്ത വേഷം കെട്ടലുകൾ ആണെല്ലോ ഇവിടെ”

അർജുൻ ഓർത്തു.

ഇതേ സമയം തന്നെ അരുൺ മന്ത്രിയുടെ റെക്കമ്മൻഡേഷനോട് കൂടി TSM കോളേജിൽ എംബിഎ ഫാക്കൽറ്റിയായി ജോലിയിൽ പ്രവേശിച്ചു. സെൽവൻ ഹോസ്റ്റലിലെ മെസ്സിൽ പാചകക്കാരൻ ആയും കയറിക്കൂടി. പിന്നെ ജീവ പറഞ്ഞപോലെ കോളേജ് ഹോസ്റ്റലിൻ്റെയും കോളേജിൻ്റെയും ഏകദേശം മധ്യത്തിൽ ആയി  ഒരു വീട് എടുത്ത് ഓപ്പറേഷനൽ ഓഫീസ് ആക്കി പ്രവർത്തനം ആരംഭിച്ചു. അരുണും ടെക്നിക്കൽ ടീമും അവിടെ തന്നെ ആണ് താമസവും.

 

ചൊവ്വാഴ്ച ഉച്ചയോടെ മണി ചേട്ടനോട് യാത്രയും പറഞ്ഞു ഒരു യൂബെറും വിളിച്ചു ഹോസ്റ്റലിലേക്ക് എത്തി .

 

 

“ഡാ സെയിം റൂം ആയിരിക്കൂമോടാ”

രാഹുൽ എന്നോട് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *