പക്ഷേ അതിന് ചാൻസ് കിട്ടിയില്ല അർജ്ജു ബാക്കി വെച്ചത് രാഹുൽ എടുത്തു കഴിച്ചു.
ഫ്ലാറ്റിൽ ഇരുന്ന് ശരിക്കും മടുത്തിരിക്കുന്നു. ആകെ പാടെ ഒരു അവാർഡ് പടം പോലെ ആയെല്ലോ മാതാവേ. താഴെ പോകണം എന്നുണ്ട് പക്ഷേ മൂശാട്ട ആന്റി മാർ കാണും. ഇന്നിനി ഒരു വഴക്കിനും കൂടിയുള്ള ശക്തിയില്ല.
അത് കൊണ്ട് നേരെ ഇവിടെക്ക് വന്നത്. സെറ്റപ്പ് ഒക്കെ കൊള്ളാം പക്ഷേ എൻജോയ് ചെയ്യാനുള്ള മൂഡില്ല.
അർജ്ജുവും രാഹുലും തിരിച്ചെത്തി എന്ന് ശബ്‌ദം കേട്ടപ്പോൾ മനസ്സിലായി. ഞാൻ ചെന്നപ്പോഴേക്കും രണ്ടും കൂടി റൂമിൽ കയറി വാതിലടച്ചിരുന്നു. അവരുടെ പ്രവർത്തിയിൽ എനിക്ക് നല്ല വിഷമം തോന്നി.
മണി ചേട്ടൻ അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ്.
രാത്രി ഭക്ഷണം കഴിക്കുന്നില്ല diet ആണ് എന്ന് പറഞ്ഞു ഞാൻ വാതിലടച്ചു കിടന്നു.
**** *
താഴെ നിന്ന് എത്തിയതും രാഹുൽ ജെന്നിയെ ഫോൺ വിളിച്ചു സംസാരം തുടങ്ങി. പ്രത്യകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ ഞാൻ ടെറസിലേക്ക് പോയി. കുറെ നേരം അവിടെ കിടന്നു. ഒമ്പതര ആയപ്പോൾ ആണ് തിരിച്ചു ചെന്നത്. രാഹുൽ അപ്പോഴും റൂമിൽ തന്നയായിരുന്നു. മണി ചേട്ടൻ ഡിന്നർ ഒക്കെ മേശപുറത്തു എടുത്തു വെച്ചിട്ടുണ്ട്.
മോനെ അന്ന കുട്ടി ഒന്നും കഴിച്ചിട്ടില്ല.
മണി ചേട്ടൻ വിഷമത്തോടെയാണ് പറഞ്ഞത്.
അന്ന കുട്ടി എന്നുള്ള വിളി കേട്ടപ്പോൾ എനിക്ക് ദേഷ്യം വരുകയാണ് ചെയ്‌തത്. എങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. രാഹുലിനെ കൊട്ടി വിളിച്ച ഫുഡും കഴിച്ച ശേഷം കിടന്നുറങ്ങി
രജോറി കാശ്മീർ:
സമയം രാത്രി ഒമ്പത് മണി.
ഒറ്റപെട്ടു നിൽക്കുന്ന വീട്ടിലേക്ക് ഒരു കരി നീല ജിപ്‌സി. ഡ്രൈവിംഗ് സീറ്റിൽ ഒരാൾ മാത്രമാണ് ഉള്ളത്. നൈറ്റ് കർഫ്യൂ നിലനിൽക്കുന്ന സമയമാണ് ഏതെങ്കിലും മിലിറ്ററി ചെക്ക് പോസ്റ്റിൽ ഒരു പക്ഷേ വെടി വെച്ചതിനു ശേഷമേ ചോദ്യം ചോദിക്കൽ തന്നെ ഉണ്ടാകു. പക്ഷേ ഇന്ന് അങ്ങനെ ഉണ്ടാകില്ല. കാരണം മിലിറ്ററി ഇന്റലിജൻസ് ഓഫീസർ ദേവക് നാഥ് ആണ് സഞ്ചരിക്കുന്നത്. മുൻകൂട്ടി തന്നെ wireless message പാസ്സായിട്ടുണ്ട്.