ഫ്രിഡ്ജിൽ പോയി നോക്കിയപ്പോൾ അധികമില്ല. അത് മൊത്തം ഒരു വലിയ ബൗളിലാക്കി മണി ചേട്ടൻ്റെ അടുത്ത് പോയിരുന്നു കഴിക്കാൻ തുടങ്ങി.
“അവർക്ക് ?”
“ഇത് എനിക്ക്മാത്രമുള്ളതേ ഉള്ളു മണി ചേട്ടാ”
പുള്ളി ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
കറക്റ്റ് ടൈമിൽ രാഹുൽ പോയി ഐസ്ക്രീം തപ്പുന്നുണ്ടായിരുന്നു. വന്നത് പോലെ തന്നെ തിരിച്ചു പോയി.
പിന്നെ രണ്ട് പേരും കൂടി അർജ്ജുവിൻ്റെ റൂമിൽ കയറി വാതിലടച്ചു.
കുറച്ചു നേരം കൂടി മണി ചേട്ടൻ്റെ അടുത്ത് സംസാരിച്ചിരുന്നിട്ട് ഞാൻ കൈയേറിയ മുറിയിലേക്കു പോയി. അല്ലേലും കൈയേറ്റം ഞങ്ങൾ പാലാകാർക്ക് പുത്തിരിയല്ലെല്ലോ.
ബുക്ക് അടക്കം എല്ലാം പെട്ടിയിലും ബാഗിലുമായിട്ടാണ് ഇരിക്കുന്നത്. അൽമാരിയിലേക്ക് എടുത്തു വെക്കേണമോ? നാളെ ഇവിടന്ന് ഇറങ്ങേണ്ടി വന്നാൽ ഇരട്ടി പണിയാകും.
പിന്നെയാണ് assignment ചെയ്യാനുള്ള കാര്യം ഓർത്തത്. നേരെ ലാപ് തുറന്നു വെച്ചു അത് ചെയ്‌തു തീർത്തു. ചെയ്‌തു കഴിഞ്ഞപ്പോളേക്കും സമയം നാല് കഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പ് തോന്നി
പുറത്തേക്കിറങ്ങി നോക്കി അർജ്ജുവിൻ്റെ റൂം അടഞ്ഞിരിക്കുകയാണ്.
അവരുറങ്ങുകയാണ് എന്ന് തോന്നുന്നു. മോൾക്ക് കാപ്പിയോ ചായയോ. കഴിക്കാൻ ബിസ്ക്കറ്റ് ഉള്ളു. ”
ബിസ്ക്കറ്റ് വേണ്ട മണി ചേട്ടാ,ഞാൻ എന്തെങ്കിലും ഓർഡർ ചെയ്യട്ടെ സാധനം എത്തിയിട്ട് കാപ്പി എടുത്താൽ മതി
അപ്പോഴാണ് cutlet കഴിക്കാൻ കൊതി തോന്നി വേഗം തന്നെ ആൾക്ക് രണ്ടെണ്ണം വെച്ച് എട്ടെണ്ണം ഓർഡർ ചെയ്‌തു. സംഭവം വലിയ താമസമില്ലാതെ എത്തി. അടിപൊളി ബീഫ് cutlet. മണി ചേട്ടൻ കാപ്പിയും എടുത്തു. പുള്ളിക്കാരൻ നിർബന്ധിച്ചിട്ടും ഒരെണ്ണമേ കഴിച്ചുള്ളൂ. അതു കൊണ്ട് മൂന്നെണ്ണം ഞാൻ അകത്താക്കി.
കുറച്ചു നേരം കഴിഞ്ഞു രണ്ട് പേരും പള്ളി ഉറക്കം ഒക്കെ കഴിഞ്ഞു വന്നു പതിവ് പോലെ എന്നെ മൈൻഡ് ഇല്ല. ചിരിച്ചു കാണിച്ചത് വെറുതെയായി. രണ്ടും കാപ്പി കുടി തുടങ്ങി. ഞാൻ വാങ്ങിയ cutlet ഉം മിണുങ്ങുന്നുണ്ട്.
എൻ്റെ വകയാണ് cutlet എന്ന് പറഞ്ഞതും അർജ്ജു കഴിപ്പ് നിർത്തി.
എന്തു മൂശാട്ട സ്വാഭാവമാണ്. കഴിക്കേണ്ടെങ്കിൽ കഴിക്കേണ്ട ഈ അന്ന കഴിച്ചോളാം.