തിരക്ക് കാരണം ഈ പാർട്ട് വൈകി. പിന്നെ കറക്റ്റ് ചെയ്യാനും സാധിച്ചില്ല. അത് കൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം
അന്നയുടെ ഹോസ്റ്റലിൽ:
തിങ്കളാഴ്ച്ച തന്നെ കോളേജിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു. അത് കൊണ്ട് നേരത്തെ തന്നെ എഴുന്നേറ്റു. പാറു ചേച്ചി എഴുന്നേറ്റിട്ടില്ല. ശബ്ദമുണ്ടാക്കാതെ ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങി റെഡിയാകാൻ തുടങ്ങി.
അപ്പോഴാണ് അരുൺ സാർ എന്നെ വിളിച്ചു. കോളേജിലേക്ക് ആദ്യ പീരീഡ് കഴിഞ്ഞു എത്തിയാൽ മതി എന്ന് അറിയിച്ചു. ടൂർ വിഷയത്തെ സംബന്ധിച്ച് എന്തോ സർക്കുലർ വായിക്കാനുണ്ട് പോലും. ആരെങ്കിലും തന്നെ അധിക്ഷേപിച്ചാൽ അപ്പോൾ തന്നെ ശക്തമായ നടപടിയെടുക്കും പോലും. പിന്നെ ദീപുവിനെ സസ്‌പെൻഡ് ചെയ്‌തു എന്നും പറഞ്ഞു. പക്ഷേ കീർത്തനയുടെ കാര്യമൊന്നും തന്നെ പറഞ്ഞില്ല.
ഞാൻ എൻ്റെതായ ചില ഉറച്ച തീരുമാനങ്ങൾ എടുത്തിരുന്നു. ഇനിയുള്ള ഒന്നര കൊല്ലം സർവൈവ് ചെയ്യണമെങ്കിൽ അങ്ങേയറ്റത്തെ ചങ്കുറ്റം കാണിക്കേണ്ടിയിരിക്കുന്നു. അതിന് വില്ലത്തി ആകണമെങ്കിൽ അങ്ങനെ.
പിന്നെ കീർത്തനയെ കിട്ടിയാൽ മുഖം നോക്കി ഒരെണ്ണം കൊടുക്കണം. ദീപുവിന് ഉള്ളത് പിന്നെ കൊടുക്കാം. രണ്ടാമത് ആരെങ്കിലും കളിയാക്കാൻ വന്നാൽ അവർക്ക് എതിരെ കംപ്ലൈന്റ്റ് ഒന്നും കൊടുക്കുന്നില്ല. സ്പോട്ടിൽ തന്നെ പ്രതീകരിക്കണം. ബാക്കി ഒക്കെ വരുന്നിടത്തു വെച്ച് കാണാം.
“അന്ന കൊച്ചു എന്താണ് ആലോചിക്കുന്നത്. “
ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് തന്നെ നോക്കുന്ന പാറു ചേച്ചി
“ഒന്നുമില്ല ചേച്ചി കോളേജിൽ എങ്ങനെ പോകണം എന്നാലോചിക്കുകയായിരുന്നു. ചേച്ചി എപ്പോഴാ ബാങ്കിൽ പോകുന്നത്.“
“എനിക്ക് ഒമ്പതര ആകുമ്പോൾ അവിടെ എത്തണം. ഇവിടന്ന് 5 മിനിറ്റ് നടന്നാൽ മതി.”
“അന്നകുട്ടിക്ക് ക്ലാസ്സ് എപ്പോൾ തുടങ്ങും?”
“എല്ലാ ദിവസവും 8 :30 ആണ്. ഇന്ന് താമസിച്ചു ചെന്നാൽ മതി.”