ഞങ്ങളുടെ ജീവിതം പഴയ പടുതി തന്നെ മുന്നോട്ട് പോയി.. ഷീബയും ജാസ്മിനും നല്ല കൂട്ടുകാരായി ഞാനും സിബിയും അതുപോലെ തന്നെ..പതിയെ എന്റെയും ഷീബയുടെയും കിടപ്പറയില്‍ സിബിയുടെ കുടുംബകാര്യങ്ങളും വിഷയമായി വന്നു .. ബെഡ് ഷീറ്റ് വിരിച്ചു കൊണ്ട് ഭാര്യ ഒരു നിഗൂഡ ഭാവത്തില്‍ പറഞ്ഞു
അതേ ഞാന്‍ ഒരു കാര്യം പറയട്ടേ (റൊമാന്റിക് ആകുംപോഴുണ്ടാകുന്ന ഒരു കള്ളച്ചിരി അവളുടെ മുഖത്ത് ഞാന്‍ കണ്ടു തോളില്‍ കിടന്നുറങ്ങിയ മോനെ ബെഡ്ഡില്‍ കിടത്തി ഞാന്‍ ചോദിച്ചു)
മ് എന്താടീ
നിങ്ങള്‍ ആരോടും പറയരുത്
അത് പറ്റില്ല നാളെ രാവിലെ തന്നെ ഞാന്‍ എല്ലാവരോടും പറയും
എന്നാല്‍ നിങ്ങള്‍ കേള്‍ക്കേണ്ട (ഭാര്യയുടെ കള്ള പരിഭവം)
പറയെടീ പാറൂ …
നിങ്ങളിവിടെ കിടക്ക്
കിടന്ന എന്റെ മടിയിലേക്ക് തല ചായിച്ചു വച്ച് അവള്‍ പറഞ്ഞു
നമ്മുടെ ജാസ്മിന്‍ ഇല്ലേ (അപ്പൊ ഇന്നത്തെ താരം ജാസ്മിന്‍ ആണ് )
മ് അവള്‍ക്കെന്തു പറ്റി (ആകാംക്ഷ പുറത്തു കാണിക്കാതെ ഞാന്‍ ചോദിച്ചു)
അവളുടെ അയല്‍പക്കത്തെ ഒരു ആന മുട്ട ഇട്ടു (ഈസി മട്ടിലുള്ള എന്റെ പ്രതികരണത്തില്‍ ഭാര്യ പ്രകോപിതയായി )
എന്റെ പാറൂസേ നീ ഇങ്ങനെ ശുണ്ടി ആകാതെ പറയടീ വാവേ
അങ്ങനെ മര്യാദക്ക് ചോദിക്ക് ..എല്ലാം കേള്‍ക്കുകയും വേണം എന്നാല്‍ പറയാന്‍ തുടങ്ങുപോ ഒടുക്കത്തെ ജാട കാണിക്കുകയും ചെയ്യും
നീ പറ പെണ്ണേ
അതെ നമ്മുടെ ജാസ്മിന്‍ എന്നോട് ഒരു കാര്യം പറഞ്ഞു
എന്താ