അങ്ങോട്ടേക്ക് മാറാൻ പറ്റു
ദേവ് :എന്തിനാ ആരെങ്കിലും ഇവിടെ നമ്മളോക്കെ ഇല്ലേ നമുക്ക് ഒന്നിച്ച് ക്ലീൻ ചെയ്യാം
കിരൺ :അപ്പോൾ നിനക്ക് ഓഫീസിൽ പോണ്ടെ ദേവ്
ദേവ് :ഞാൻ പോയില്ലേങ്കിലും അവിടെ കാര്യങ്ങൾ ഒക്കെ നടന്നോളും
ജിൻസി :ഇന്ന് കാക്ക മലന്നു പറക്കും
ജോ :അതൊന്നും വേണ്ട എല്ലാവർക്കും ബുദ്ധിമുട്ടാകും
ദേവ് :ഒരു ബുദ്ധിമുട്ടുമില്ല ജാനി ജിൻസി നിങ്ങൾ നാളെ ക്ലീനിങ്ങിന് റെഡി അല്ലേ
ജിൻസി :ഞങ്ങൾ റെഡി
ദേവ് :അപ്പോൾ നാളെ രാവിലെ നമ്മൾ ക്ലീനിങ് തുടങ്ങുന്നു
പിറ്റേന്ന് രാവിലെ ജോയുടെ വീട്
കിരൺ :അമ്മോ ഇവിടെ മുഴുവനും വൃത്തിയാക്കുമ്പോഴേക്കും നമ്മുടെ പണി തീരുമല്ലോ
ജാനി :ഹേയ് അത്രക്കൊന്നുമില്ല ഒന്നുൽസാഹിച്ചാൽ ഇന്ന് തന്നെ തീർക്കാവുന്നതെയുള്ളു
ദേവ് :അതൊക്കെ ഇരിക്കട്ടെ ആ ജിൻസി എവിടെ
ജാനി :അവൾ ഉടനെ വരാം എന്ന് പറഞ്ഞിട്ടുണ്ട്
ദേവ് :ഉടനേ വരും കാത്തിരുന്നോ അവൾ പണ്ടേ ഉടായിപ്പാ അവൾ മുങ്ങിയതാ ഉറപ്പ്
കിരൺ :എന്നാൽ ശെരി ഞങ്ങൾ മൂന്ന് പേരും ഹാളും ആ റൂമും വൃത്തിയാക്കാം നീ ദേ ആ റൂം വൃത്തിയാക്ക്
ദേവ് :ഞാൻ ഒറ്റക്കോ
കിരൺ :അല്ല കൂട്ടിന് രണ്ട് ബംഗാളികളെ കൂടി വിടാം ദാ സോപ്പും വെള്ളവും എല്ലാം ഉണ്ട് വേഗം തുടങ്ങിക്കോ
ദേവ് വേഗം വെള്ളവുമായി റൂമിലേക്ക് നടന്നു
കിരൺ :പിന്നെ ബാത്‌റൂമിന്റെ കാര്യം മറക്കണ്ട
ദേവ് :പോടാ പുല്ലേ..
ഇത്രയും പറഞ്ഞു ദേവ് റൂമിലേക്ക് പോയി
അല്പം നേരത്തിനു ശേഷം