ജോ :എന്താ ദേവ്
ദേവ് :നീ അവളെ അങ്ങ് കല്യാണം കഴിച്ചേക്കെടാ ഞാൻ അന്നേ പറഞ്ഞതല്ലേ നിങ്ങളാണ് ചേരെണ്ടത്
കിരൺ :ശെരിയടാ അവളോരു പാവമാ അവളുടെ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരനാണു നീ അന്ന് uk ക്ക് പോയപ്പോൾ അവളെ വശത്താക്കാൻ ജൈസണ് കൂട്ടു നിന്നത് ഞാനാ അത് അവനു അവളോടുള്ള ഇഷ്ടം കണ്ടിട്ടാ എന്നിട്ട് ആ..
ജോ :ഹേയ് മതി മതി ജാനി വരുന്നുണ്ട് ഇനി ഇതിനെ പറ്റി ആരും മിണ്ടരുത്
ദേവ് :കൂടെ ജിൻസിയും ഉണ്ടല്ലോ
ജാനിയും ജിൻസിയും വേഗം തന്നെ അവരുടെ അടുത്തിരുന്നു
ജോ :അപ്പോൾ എല്ലാവർക്കും കഴിക്കാൻ എന്തെങ്കിലും പറയട്ടെ ഇന്ന് എന്റെ ചിലവ്
ജാനി :ഞങ്ങൾക്ക് ജ്യൂസ് വല്ലതും മതി ജോ ഞങ്ങൾ കഴിച്ചതാ
ജോ :എന്നാൽ ശെരി
ജോ വേഗം ഓർഡർ കൊടുത്തു ശേഷം
ജിൻസി :എന്നാലും ജോ നിന്നെ ഈ ജന്മം ഇനി കാണൻ പറ്റുമെന്ന് കരുതിയതല്ല വല്ലാത്ത പണി തന്നെയാ നീ കാണിച്ചത്
ജോ :എല്ലാവരുടെയും കയ്യിൽ നിന്ന് നല്ലത് കിട്ടിയതാ ജിൻസി ഇനി നീ കൂടി
ജിൻസി :ഉം പോട്ടെ എന്തായാലും വന്നല്ലോ പിന്നെ ആ ജെയ്സൺ അവൻ ശെരിക്കും ഒരു ചെകുത്താനാ..
കിരൺ :എന്തിനാ ആ മൈരനെ കുറിച്ച് ഇപ്പോൾ പറയുന്നത് നമ്മൾ ജോ വന്നത് ആഘോഷിക്കാനല്ലേ ഇങ്ങോട്ടേക്കു വന്നത് എന്നിട്ട് വെറുതെ മൂഡ് കളയാനായിട്ട്
ജിൻസി :സോറി കിരൺ ഞാൻ
ജോ :ഹേയ് മതി മതി ആ വിഷയം നമുക്ക് വിടാം
ജാനി :ജോ നീ ഇപ്പോൾ എവിടെയാ താമസം
ജോ :ഇപ്പോൾ തൽക്കാലം ഹോട്ടലിലാ വീട് മുഴുവനും പൊടിയാ മൂന്ന് വർഷം അടച്ചിട്ടിരുന്നതല്ലേ നാളെ ക്ലീനിങ്ങിന് ആരെയെങ്കിലും ഏർപ്പാട് ചെയ്യണം എങ്കിലേ