ജാനി :രാവിലെ മുതൽ ആ ഗൗൺ ഇട്ട് മനുഷ്യൻ ഒരു വഴിയായി എന്തൊരു ചൂടായിരുന്നെന്ന് അറിയാമോ പിന്നെ ജ്യൂസ് നിങ്ങൾക്ക് പാൽ ഇഷ്ടമില്ലല്ലോ അതാ ജ്യൂസ്
ജോ :നീ എന്താ വിളിച്ചത് നിങ്ങളെന്നോ
ജാനി :അമ്മ പറഞ്ഞു ഇനി പേര് വിളിക്കരുതെന്ന്
ജോ :ഹോ അപ്പോൾ അതാണ് കാര്യം നിങ്ങൾ കൊള്ളാം
ജാനി :എന്താ ഇഷ്ടപ്പെട്ടില്ലേ എങ്കിൽ വേറൊരു പേര് ഉണ്ട് കുടിയൻ ജോ എന്താ മതിയോ
ജോ :എന്റെ പൊന്നു ജാനി നീ എന്നെ ജോയെന്ന് വിളിച്ചാൽ മതി പോരെ വാ ഇവിടെ ഇരിക്ക് ജോ പതിയെ ജാനിയെ ബെഡിലേക്ക് ഇരുത്തി ശേഷം ജ്യൂസ് വാങ്ങി പകുതി കുടിച്ചു ശേഷം പകുതി ജാനിക്കും നൽകി
ജാനി :ജോ കിടക്കാം
ജോ :ശെരി
ജോ പതിയെ ബെഡ്ഷീറ്റ് താഴെ വിരിക്കുവാൻ ആരംഭിച്ചു
ജാനി :ജോ
ജോ :എനിക്കറിയാം ജാനി നിനക്ക് കുറച്ചു സമയം വേണമെന്ന് അതുവരെ ഞാൻ താഴെ കിടക്കാം
ഇത്രയും പറഞ്ഞു ജോ ജാനിയുടെ മുഖത്തേക്ക് നോക്കി
ജാനി :എന്തിനാ നോക്കുന്നെ വേഗം വിരിച്ചു കിടന്നോ
ജോ :ജാനി ഞാൻ കരുതി നീ വേണ്ടാ എന്ന് പറയുമെന്ന്
ജാനി :വേണ്ട ജോ കുറച്ച് ദിവസത്തേക്ക് താഴെ കിടന്നോ
ഇത്രയും പറഞ്ഞു ജാനി ബെഡിലേക്ക് കിടന്നു
ജോ വിഷമത്തോടെ താഴെയും കുറച്ചു നേരത്തിനുള്ളിൽ ജാനി ജോയെ വിളിച്ചു
ജാനി :ജോ ഉറങ്ങിയോ
ജോ :ഇല്ല ജാനി
ജാനി :വേണമെങ്കിൽ മുകളിൽ വന്നു കിടന്നോ
ഇത് കേട്ടയുടൻ ജോ ബെഡിലേക്ക് ചാടി കയറി കിടന്നു
ജാനി :ഞാൻ പറയാൻ കാത്തിരിക്കുകയായിരുന്നു അല്ലേ
ജോ ജാനിയെ നോക്കി പതിയെ ചിരിച്ചു
ജോ :ജാനി ഞാൻ ഇതൊക്കെ എപ്പോഴും സ്വപ്നം കാണാറുണ്ടായിരുന്നു