ദേവ് പാവയെ ഒന്നുകൂടി അടിമുടി നോക്കി
“ഇനി ചിലപ്പോൾ ഞാൻ വെറുമൊരു പൂച്ചകുട്ടിയാണെന്നാണോ അവൾ ഉദ്ദേശിച്ചത് ഹേയ് അങ്ങനെയാകാൻ വഴിയില്ല കോപ്പ് എന്തെങ്കിലും മാകട്ടെ ”
ദേവ് വേഗം ഗിഫ്റ്റ് ബോക്സിലാക്കി അലമാരയിൽ വെച്ചു
*********************************************
ജോയും ജാനിയും എയർപോർട്ടിൽ നിന്ന് പതിയെ പുറത്തേക്ക് വന്നു
ജോ :അപ്പോൾ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ഇനി വിഷമിച്ചിരിക്കരുത്
ജാനി :ശെരി ജോ ഇനി എന്താ നിന്റെ പരുപാടി
ജോ :ഒന്നും തീരുമാനിച്ചിട്ടില്ല എന്തെങ്കിലും നോക്കണം പിന്നെ നിന്റെ അമ്മ
ജാനി :അമ്മ ആന്റിയുടെ വീട്ടിലാ ഇപ്പോൾ കുറച്ച് നാളായി നല്ല സുഖമില്ല
ജോ :ഉം ഒരുദിവസം ഞാൻ അങ്ങോട്ടേക്ക് ഇറങ്ങാം പിന്നെ ലാൻഡ്രിയൊക്കെ
ജാനി :അതൊക്കെ പോയി ജോ അച്ഛൻ പോയതോടെ എല്ലാം നിന്നു വീടും ലാൻഡ്രിയുമൊക്കെ വിറ്റാ കടമൊക്കെ തീർത്തത്
ജോ :എന്നാൽ ശെരി ജാനി നീ പോയി അമ്മയെ കാണു നമുക്ക് വൈകുന്നേരം കാണാം
ജാനി :ശെരി ജോ
ജോ വേഗം ടാക്സി പിടിച്ചു ജാനിയെ കയറ്റി വിട്ടു ശേഷം പതിയെ മുൻപോട്ടു നടന്നു
അന്ന് വൈകുന്നേരം
ഡെവിൾസ് ഗ്യാങ് ഹോട്ടലിൽ
കിരൺ :ജാനിയെ കാണുന്നില്ലല്ലോ ജോ
ജോ :അവൾ വന്നോളും നീ പിടക്കാതെ
ദേവ് :അവൾക്കിപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ അല്ലേ ജോ
ജോ :അങ്ങെനെ ചോദിച്ചാൽ അവളുടെ മനസ്സിൽ ഒരുപാട് വിഷമം കാണും പക്ഷെ അവളത് പുറത്ത് കാണിക്കില്ല അവൾ അങ്ങനെയടാ
ദേവ് :എടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ