ജാനി 11 [Fang leng] [Climax]

Posted by

ഇത്രയും പറഞ്ഞു ദേവ് ഗിഫ്റ്റ് കയ്യിൽ വാങ്ങി

ദേവ് : ഇതിന് വേറേ അർത്ഥം ഒന്നും കാണരുത് കേട്ടല്ലോ പിന്നെ ഇത് ഞാൻ സൂക്ഷിച്ചു വെക്കും നിനക്ക് ഇഷ്ടപ്പെട്ടോരു ആളെ കണ്ടെത്തുമ്പോൾ എന്നോട് ചോദിച്ചാൽ മതി ഇത് ഞാൻ തിരിച്ചു തരാം

ജിൻസി :ശെരി ദേവാ

ദേവ് :ഞാൻ വീട്ടിൽ കൊണ്ട് വിടണോ

ജിൻസി :വേണ്ട ഞാൻ പൊക്കോളാം

ഇത്രയും പറഞ്ഞു ജിൻസി മുൻപോട്ടു നടന്നു ദേവ് തന്റെ കാറിലേക്ക് കയറി കാർ മുൻപോട്ടു എടുത്തു കുറച്ചു നേരത്തിനുള്ളിൽ അവൻ വീട്ടിൽ എത്തി

അമ്മ :എവിടെയായിരുന്നെടാ നീ നിനക്കൊന്നും കഴിക്കണ്ടേ

ദേവ് :ഞാൻ പുറത്തു നിന്ന് കഴിച്ചതാ അമ്മേ

അമ്മ :അല്ല അതെന്താടാ നിന്റെ കയ്യിൽ

ദേവ് :ഹേയ് ഒന്നുമില്ല അമ്മേ

അമ്മ :ഒന്നുമില്ലേ ഇത് വല്ല പെൺകൊച്ചുങ്ങളും തന്നതാണോടാ ഏതാടാ കൊച്ച്

ദേവ് :ഈ അമ്മയെ കൊണ്ട് തോറ്റല്ലോ ഒരു കൊച്ചുമില്ല ഇത് തിരിച്ചു കൊടുക്കാനുള്ളതാ

ദേവ് വേഗം ഗിഫ്റ്റുമായി റൂമിലേക്ക്‌ എത്തി ശേഷം പതിയെ അലമാര തുറന്ന് ഗിഫ്റ്റ് അകത്തു വെക്കാൻ ഒരുങ്ങി

ദേവ് :അല്ല ഇതിനുള്ളിൽ എന്തായിരിക്കും

ദേവ് പതിയെ ബോക്സ്‌ കുലുക്കി നോക്കി

“കോപ്പ് അനക്കമൊന്നും ഇല്ലല്ലോ പൊട്ടിച്ചു നോക്കിയാലോ ഹേയ് വേണ്ട അതൊക്കെ മോശമാ അല്ലെങ്കിൽ സാരമില്ല അവൾ എനിക്ക് വേണ്ടി കൊണ്ട് വന്നതല്ലേ നോക്കുന്നതിൽ തെറ്റില്ല ”

ദേവ് പതിയെ ബോക്സ്‌ തുറക്കാൻ തുടങ്ങി ശേഷം ബോക്സിനുള്ളിൽ കയ്യിട്ട് ഗിഫ്റ്റ് പുറത്തേക്കെടുത്തു അത് വെള്ളനിറത്തിലുള്ളോരു ചെറിയ പൂച്ച പാവയായിരുന്നു

ദേവ് :അയ്യേ ഇതാണോ ഗിഫ്റ്റ് ഞാൻ കരുതി.. ഇതിനാണോ അവൾ വലിയ ബിൽടപ്പ് ഒക്കെ കൊടുത്തത്

Leave a Reply

Your email address will not be published. Required fields are marked *