ജാനി 11 [Fang leng] [Climax]

Posted by

ജാനി :അമ്മേ..

അമ്മ :എന്താ ജാനി ഞാൻ തെറ്റായി വല്ലതും പറഞ്ഞോ

ജാനി :അമ്മേ എനിക്കൊരു കാര്യം പറയാനുണ്ട്

അമ്മ :എന്താ മോളേ

ജാനി :അമ്മേ ഞാൻ ജോയെ വിവാഹം കഴിച്ചോട്ടേ

ഇത് കേട്ട ജോയും അമ്മയും ഒരുപോലെ ഞെട്ടി ജോ വേഗം തന്നെ ജാനിയുടെ മുഖത്തേക്ക് നോക്കി

അമ്മ :മോളേ നീ

ജാനി :അതേ അമ്മേ ജോക്ക് എന്നെ ഇഷ്ടമാണ് അമ്മ സമ്മതിച്ചാൽ ഞങ്ങൾ ഒന്നിച്ച് ജീവിക്കും ജോ എന്നെ നന്നായി നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്

അമ്മ :മോന് ഇവളെ ഇഷ്ടമാണോ

അമ്മ ജോയോടായി ചോദിച്ചു അതുവരെയും നെട്ടൽ മാറത്ത ജോ പെട്ടെന്നാണ് സ്വബോധത്തിലേക്ക് വന്നത്

ജോ :ഇഷ്ടമാണ്.. ഒരുപാട് ഇഷ്ടം അമ്മ സമ്മതിച്ചാൽ ഞാൻ അവളെ പൊന്നുപോലെ നോക്കും ആരോരുമില്ലാത്ത എനിക്ക് ജാനിയെ കല്യാണം കഴിച്ചുതരാൻ ബുദ്ദിമുട്ട് ഉണ്ടാകുമെന്നറിയാം പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പു തരാം എന്തൊക്കെ വന്നാലും ഞാൻ ഇവളെ കൈവിടില്ല

പെട്ടെന്ന് തന്നെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു

അമ്മ :മോനോട് ഞാൻ പറഞ്ഞതല്ലേ ഇനി ആരുമില്ല എന്നൊന്നും പറയരുതെന്ന് നിനക്ക് ഞങ്ങളൊക്കെയുണ്ട് നിന്റെ മനസ്സാണ് മോനെ നിന്റെ ഏറ്റവും വലിയ യോഗ്യത ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ് ഇവളുടെ ഭാവിയെ പറ്റി ചിന്തിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ഇവളുടെ വിവാഹമായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം ഒരുപാട് തവണ ഞാൻ ഇവളോട് അതിനെ പറ്റി സംസാരിച്ചിട്ടുമുണ്ട് എന്നാൽ ഒരിക്കലും വിവാഹം കഴിക്കില്ല എന്നായിരിക്കും എപ്പോഴും ഇവളുടെ മറുപടി അതെന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഇപ്പോൾ ഇവളുടെ വായിൽ നിന്ന് തന്നെ ഇത് കേട്ടപ്പോൾ എനിക്ക് എത്രത്തോളം സന്തോഷം ആയെന്ന് അറിയാമോ നമുക്ക് വേഗം തന്നെ വിവാഹം നടത്താം അതിൽ മോന് പ്രശ്നമൊന്നും ഇല്ലല്ലോ

ജോ :ഇല്ലമ്മേ ഞാൻ എപ്പോൾ വേണമെങ്കിലും തയ്യാറാണ്

അങ്ങനെ കുറച്ചു മണിക്കൂറുകൾക്ക് ശേഷം വീടിനു പുറത്തു ജാനി ജോയെ യാത്രയാക്കാനായി എത്തി ജോ വേഗം തന്നെ ജാനിയെ കെട്ടിപിടിച്ചു

ജോ :താങ്ക്സ് ജാനി ഒരുപാട് നന്ദിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *