ജാനി :ജോ.. ജോ
ജാനി നിറകണ്ണുകളോടെ ജോയെ വിളിച്ചു ശേഷം പതിയെ ജോയെതാങ്ങി ടാക്സിയിലേക്ക് കയറി അല്പസമയത്തിനുള്ളിൽ തന്നെ അവർ ജോയുടെ വീടിനു മുൻപിൽ എത്തി ജാനി പതിയെ ജോയെ താങ്ങി വാതിലിനു മുൻപിൽ എത്തി
ജാനി :ജോ താക്കോൽ ഇവിടെ ജോ..
എന്നാൽ ജോയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല ജാനി പതിയെ ജോയുടെ പോക്കറ്റിൽ തപ്പി നോക്കി ചാവി കണ്ടെത്തി
ജാനി വേഗം വീടിന്റ വാതിൽ തുറന്ന് ജോയെ റൂമിൽ എത്തിച്ചു അവനെ പതിയെ ബെഡിലേക്ക് കിടത്തി ശേഷം പതിയെ അവിടെ നിന്ന് പോകാനായി ഒരുങ്ങി
“പോകല്ലേ ജാനി ”
പെട്ടെന്നാണ് ജോ പാതി മയക്കത്തിൽ ഇത് പറഞ്ഞത് ഇത് കേട്ട ജാനി ജോയെ വിഷമത്തോടെ നോക്കി നിന്നു അപ്പോഴേക്കും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു ജാനി വേഗം തന്നെ തന്റെ ഫോൺ എടുത്തു അമ്മയെ വിളിച്ചു
‘അമ്മേ ഞാൻ ഇന്ന് വീട്ടിൽ വരില്ല അമ്മ കിടന്നോ ഒരു അത്യാവശ്യകാര്യം വന്നു പോയി എല്ലാം നാളെ പറയാം എന്നാൽ ശെരി അമ്മേ ”
ഇത്രയും പറഞ്ഞു ജാനി ഫോൺ വച്ചു
പിറ്റേന്ന് രാവിലെ
ജോ കണ്ണുകൾ തിരുമികൊണ്ട് ചുറ്റും നോക്കി പെട്ടെന്നാണ് ഒരു കയ്യിൽ ചായ കപ്പുമായി ജാനി അവന്റ അടുത്തേക്ക് എത്തിയത്
ജാനി :ഇതാ കുടിക്ക്
ജോ :ഇതെന്താ ജാനി
ജാനി : കുറച്ച് കള്ളാ എന്താ നീ കുടിക്കില്ലേ
ജോ :ജാനി ഇന്നലെ…
ജാനി :മിണ്ടാതെ ഇത് കുടിക്കാൻ നോക്ക്
ജാനി കപ്പ് ജോക്ക് നൽകി
ജോ :ഇന്നലെ നീ ഇവിടെയാണോ ഉറങ്ങിയത്
ജാനി :എവിടെയായാൽ നിനക്കെന്താ മുഴുകുടിയൻ
ജോ :സോറി ജാനി ഇന്നലെ.. എനിക്ക് അത്രക്ക് വിഷമം ആയത് കൊണ്ടാ നീ എന്നെ വീണ്ടും അവഗണിച്ചപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല