ജാനി 11 [Fang leng] [Climax]

Posted by

ഇത് പറയുമ്പോൾ ജാനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

ജിൻസി :എന്താ ജാനി ഇത് നീ അവനെ മറനെന്ന് പറഞ്ഞിട്ട്

ജാനി :ഹേയ് ഞാൻ വെറുതെ വാ.. പോകാം

അവർ വേഗം മുൻപോട്ടു നടന്നു

പിറ്റേന്ന് വൈകുന്നേരം ജോ ബേക്കറിയുടെ മുന്നിൽ

ജോ :എന്താ ജാനി ജോലിയൊക്കെ കഴിഞ്ഞോ

ജാനി :കഴിഞ്ഞു ജോ

ജോ :എങ്കിൽ ശെരി വേഗം വണ്ടിയിൽ കയറിക്കൊ ഇപ്പോൾ തന്നെ സമയം താമസ്സിച്ചു

ജാനി :വേണോ ജോ

ജോ :കളിക്കാതെ വന്നേ ജാനി

ജാനി പതിയെ ബൈക്കിലേക്ക് കയറി ജോ പതിയെ വണ്ടി മുൻപോട്ടെടുത്തു

ജാനി :നീ പറഞ്ഞ സ്ഥലത്ത് ഇന്റർവ്യൂ വല്ലതും ഉണ്ടാകുമോ ജോ

ജോ :ചിലപ്പോൾ ഉണ്ടാകും

ജാനി :എങ്കിൽ വേണ്ട ജോ അതൊന്നും എനിക്ക് പറ്റില്ല ഇപ്പോൾ തന്നെ കാലും കയ്യും വിറക്കുകയാ

ജോ :എന്തിനാ ജാനി ഇങ്ങനെ പേടിക്കുന്നത് നമുക്ക് ഒന്ന് ശ്രമിച്ചു നോക്കാം നിന്റെ പ്രശ്നങ്ങളൊക്കെ തീരണ്ടേ ജാനി

ജാനി പിന്നെ ജോയോട് ഒന്നും സംസാരിച്ചില്ല കുറച്ചു സമയത്തിനുള്ളിൽ അവർ വലിയൊരു കെട്ടിടത്തിനു മുന്നിൽ എത്തി

“ട്രസ്റ്റ്‌ സ്വിമ്മിംഗ് സ്കൂൾ ”

ജാനി :നമ്മൾ എന്താ ജോ ഇവിടെ

ജോ :എല്ലാം പറയാം നീ വാ ജാനി

ജോ വേഗം ജാനിയെയും കൊണ്ട് കെട്ടിടത്തിനുള്ളിലേക്ക് കയറി

ജാനി :എന്താ ജോ ഇതൊക്കെ

ജോ :ഇത് ഈ നാട്ടിലെ അറിയപ്പെടുന്നൊരു സ്വിമ്മിംഗ് സ്കൂൾ ആണ് ഇവിടെ ഇപ്പോൾ ഒരു അസിസ്റ്റന്റ് സ്വിമ്മിംഗ് ടീച്ചറുടെ ആവശ്യമുണ്ട് എന്താ നിനക്ക് പറ്റില്ലേ

ജാനി :ടീച്ചറോ അതും ഞാൻ നിനക്കെന്താ ജോ വാ നമുക്ക് തിരിച്ചു പോകാം

ജോ :നിന്നെ കൊണ്ട് പറ്റും ജാനി ഒന്ന് ശ്രമിക്കുകയെങ്കിലും ചെയ്തു കൂടെ

Leave a Reply

Your email address will not be published. Required fields are marked *