പതിയെ എഴുന്നേറ്റ് മെഴുകുതിരി കത്തിച്ചു ചുറ്റും നോക്കി…മെഴുകുതിരിയുമായി പതിയെ ജനാലയുടെ അടുത്തേക്ക് നടന്നു… ഉള്ളിൽ ഉള്ള ധൈര്യം വെച്ച ഞാൻ ജനാല തുറന്നു സർപ്പക്കാവിലേക്ക് നോക്കി……..
അവിടെ…. അവിടെ ജാനകിയും കൃഷ്ണനും………….
ഞാൻ പേടിച്ചു പിന്നിലേക്ക് മാറി…ഒച്ച വെക്കാൻ ശബ്ദം പുറത്തേക്ക് വന്നില്ല… കാറ്റിൽ ജനാല തനിയെ അടഞ്ഞു..
ആരോ പിന്നിൽ ഉള്ളപോലെ തോന്നി,ഞാൻ തിരിഞ്ഞു നോക്കി….
‘കഴിഞ്ഞ 60 വർഷമായി ഞാൻ കാത്തിരിക്കുന്നു നിനക്കായി…
നിന്റെ വരവിനായി.. ഈ കുടുംബത്തിലെ 18 വയസ്സ് കഴിഞ്ഞ കന്യക….. ഒരേഒരു കന്യക…..’
ഞാൻ പേടികൊണ്ട് വിറച്ചു.. കയ്യും കാലും എല്ലാം മരവിച്ചു…തൊണ്ടയിലെ വെള്ളം വറ്റി… എനിക്ക് അനങ്ങാൻ കഴിയുന്നില്ല….
ഞാൻ ആ മുഖത്തേക്ക് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി…..
മുത്തശ്ശി……….
ഞാൻ ആ രൂപത്തെ വീണ്ടും സൂക്ഷിച്ചു നോക്കി….
എന്റെ ശരീരം ആകെ തണുത്തു…..
ഇപ്പോഴും കാലുകളിൽ ആ മരവിപ്പുണ്ട്…
തൊണ്ട വല്ലാതെ വറ്റി വരണ്ടിരിക്കുന്നു….
ചുറ്റും ഇരുട്ടാണ്….
‘എന്താ കുട്ടിയെ പേടിയായോ…’
അശരീരി പോലെ ആ ശബ്ദം മുഴങ്ങി….
ആ രൂപം പക്ഷെ നിശബ്ദമായിരുന്നു…..
ഞാൻ ആ രൂപത്തിന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു…..
വല്ലാത്തൊരു വശ്യമായ ചിരിയുണ്ടായിരുന്നു ആ മുഖത്ത്….
ഇരുട്ടിലും ആ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമുണ്ട് ഒപ്പം ആരോടൊക്കെയോ ഉള്ള വെറുപ്പും പകയും എല്ലാം പ്രകടമായിരുന്നു ആ കണ്ണുകളിൽ…പുറത്ത് ഇപ്പോഴും കാറ്റ് വീശുന്നുണ്ട്….
‘എന്തിനാ മോളെ അച്ചു നീ പേടിച്ചു നിൽക്കുന്നെ ഇത് ഞാനല്ലേ…’
എന്റെ ഹൃദമിപ്പിന്റെ വേഗത കൂടി കൂടി വന്നു….
ആരോ എന്നെ വലിഞ്ഞുമുറുക്കുന്നത് പോലെ…
ആ ശബ്ദം വീണ്ടും കേട്ടുതുടങ്ങി….