ഞാൻ മുറിയെല്ലാം ഒന്ന് നോക്കി…ജനാല ഒന്നും അടച്ചിട്ടില്ല…
ഞാൻ പതിയെ ഉള്ളിൽ അല്പം ഭയത്തോടെ ആ ജനാലയുടെ അരികിലേക്ക് നടന്നു..
അവിടെ നിന്നും ഞാൻ പുറത്തേക്ക് നോക്കി …
ഇരുട്ടിൽ നാഗ തറയിൽ കത്തിച്ചു വെച്ച തിരി ഇപ്പോഴും കാണാം….
അങ്ങ് ദൂരെ പാടത്ത് ഏറുമാടം കെട്ടി ഇരിക്കുന്നവരെ കാണാം..
ചില ദിവസങ്ങളിൽ ഏതൊക്കെയോ ജീവികൾ വന്ന് കൃഷി എല്ലാം നശിപ്പിക്കാറുണ്ട് എന്ന് മുത്തശ്ശി പറയും…ഞാൻ ഒന്നുകൂടെ ജനാലയോട് അടുത്തു…..
നല്ല തണുത്ത കാറ്റ് എന്റെ ശരീരത്തിലേക്ക് അടിച്ചു…
ശരീരം വല്ലാതെ തണുത്തു… ഉള്ളിൽ ഒരു കുളിർമ തോന്നി….
സർപ്പക്കാവിൽ പൂത്തുനിൽക്കുന്ന പേരറിയാത്ത ഏതോ മരത്തിലെ പൂക്കളുടെ രൂക്ഷമായ ഗന്ധമുണ്ടായിരുന്നു ആ കാറ്റിന്….
അധികനേരം നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയതുകൊണ്ട് ഞാൻ ജനാല വലിച്ചടച്ചു കുറ്റിയിട്ടു….
മുത്തശ്ശി വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി.. ഞാൻ പതിയെ ചെന്ന് വാതിൽ തുറന്നു…
‘മോളെ അച്ചു ഇന്ന് അമാവാസിയാ,നാമം ജപിച്ചു കൊണ്ട് കിടക്കണോട്ടോ…മെഴുകുതിരി ആ മേശെന്മേൽ ഉണ്ടേ രാത്രി കറണ്ട് പോകാറുണ്ട് മിക്കവാറും’
എന്നും പറഞ്ഞു രാമ നാമം ജപിച്ചുങ്കൊണ്ട് മുത്തശ്ശി പോയി.. ഞാൻ വാതിലടച്ചു… കട്ടിലിന്റെ ഒരു സൈഡിൽ ഇരുന്നു…
വാട്ട്സ് ആപ്പിൽ ആരോ മെസ്സേജ് അയച്ചു നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു…. ഞാൻ കട്ടിലിൽ കിടന്ന ഫോൺ കയ്യിലെടുത്തു…