ജാനകി
Janaki | Author : Vasuki
‘കുട്ടിക്ക് പേടിയാച്ചാ എന്റെ മുറില് വന്നു കിടന്നോട്ടെ’….
മുത്തശ്ശി എന്നോട് പറഞ്ഞു…. അപ്പൊ ഇത്തിരി ധൈര്യമുള്ള ഭാവത്തിൽ മുത്തശ്ശിയോട് ഞാൻ പറഞ്ഞു…
‘വേണ്ട മുത്തശ്ശിയെ ഞാൻ ഇവിടെ തന്നെ കിടന്നോളാം’….
മുത്തശ്ശിയോട് അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ നല്ല പേടിയുണ്ട്…
ചെറുപ്പം മുതലേ കേട്ടുവളർന്നതാണ് വാരിക്കോട് തറവാടിനെയും സർപ്പകാവിനെയും ചുറ്റി പറ്റിയുള്ള കഥകൾ…..
മുത്തശ്ശിക്ക് ഇതിൽ ഒക്കെ വലിയ വിശ്വാസമാണ്….
സന്ധ്യ കഴിഞ്ഞാൽ സ്ത്രീകൾ ആരും പുറത്തിറങ്ങാൻ പാടില്ല..
സർപ്പക്കാവിൽ തിരി വെക്കാൻ കന്യകമാരായിട്ടുള്ള സ്ത്രീകളെ സമ്മതിക്കില്ല… എല്ലാം മുത്തശ്ശി ഒറ്റക്കാണ് ചെയ്യുന്നത്….
അച്ഛനോട് വഴക്കിട്ടാണ് ഇത്തവണ അവധിക്ക് മുത്തശിയുടെ കൂടെ തങ്ങാൻ അനുവാദം മേടിച്ചത്. അച്ഛന് പിന്നെ ഇതിൽ ഒന്നും തീരെ വിശ്വാസമില്ല….. മുത്തശ്ശിയും സഹായത്തിന് ഒരാളും കൂടിയുണ്ട് ഇവിടെ .ഇന്ന് ഞാൻ വന്നതുകൊണ്ട് അവർ വൈകിട്ട് പോയി..
പാലക്കാടിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞ തിരുന്നെല്ലി ഗ്രാമത്തിന്റെ കോണിലാണ് തറവാട്…. മുന്നിൽ കണ്ണെത്താത്ത ദൂരത്ത് പരന്നു കിടക്കുന്ന പാടം…
പിന്നെ എപ്പോഴും മഞ്ചാടി പൂക്കുന്ന കാടും… നല്ല തെളിഞ്ഞ വെള്ളമുള്ള അരുവികളും.. പിന്നെ അടിത്തട്ട് വരെ കാണാൻ പറ്റുന്ന 2 ആൾ പൊക്കമുള്ള ആമ്പൽ കുളവും…..
ആ കുളത്തിനോട് ചേർന്നാണ് സർപ്പകാവുള്ളത്… ഇവുടുത്തുകാർക്ക് വലിയ വിശ്വാസമാണ് നാഗ ദൈവങ്ങളെ…
മുടങ്ങാതെ 10 തവണ നാഗദൈവങ്ങൾക്ക് നൂറും പാലും നടത്തിയാൽ നമ്മൾ മനസ്സിൽ വിചാരിക്കുന്ന എല്ലാ ആഗ്രഹങ്ങളും അവർ നടത്തിത്തരും എന്ന ഇവരുടെ വിശ്വാസം…
എല്ലാം മുത്തശ്ശി പറഞ്ഞുള്ള കേട്ടറിവാണ്….