ജമീലയുടെ കടം വീട്ടൽ
Jameelayude Kadam Veettal | Author : Shahana
ഉമ്മറത്തെ കസേരയിൽ ഇരിക്കുകയാണ് ഇസ്മായിൽ. ജമീല കട്ടൻ ചായ തിളപ്പിച്ചു കൊണ്ട് കൊടുത്തു.
ഇങ്ങളിങ്ങനെ ഇരുന്നിട്ടെന്താ?
ആലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ല. ചില്ലറ എങ്ങാനുമാണോ കൊടുക്കാനുള്ളത്.
വരാനുള്ളത് വന്നു. ആ കട വീണ്ടും തുറക്കാൻ നോക്ക്…
ജമീല പറഞ്ഞു.
ഗൾഫിൽ പോകാൻ ഉള്ളതെല്ലാം വിറ്റു പെറുക്കിയും കടം വാങ്ങിയും വിസയ്ക്ക് പൈസ കൊടുത്തു ബോംബയിൽ എത്തി ചതി പറ്റി തിരിച്ചു വന്നതാണ് ഇസ്മായിൽ. നാല്പത്തി രണ്ടുകാരനായ ഇസ്മായിലിനു മുപ്പത്തിയഞ്ചു കാരി ജമീലയ്ക്കും മൂന്ന് കുട്ടികളാണ്. ചെറിയ ക്ലാസിൽ പഠിക്കുന്നു.
സമയം സന്ധ്യ ആയി. ഇസ്മായിൽ അതെ ഇരുപ്പാണ്. അപ്പോളുണ്ട് അടുത്ത വീട്ടിലെ കോയക്കയും വേറൊരാളും വരുന്നു. ആളെ കണ്ടപ്പോൾ ഇസ്മായിൽ വേഗം എഴുന്നേറ്റു.
അല്ല ആരാ ഇത്. എങ്ങനെ വീട് കണ്ടു പിടിച്ചു?
ടൗണിൽ വന്നന്വേഷിച്ചപ്പോൾ എൻറെ മുന്നിൽ തന്നെ പെട്ടു. നേരെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നു.
ഉമ്മറത്തേക്ക് കയറി കൊണ്ട് കോയാക്ക പറഞ്ഞു.
ബോംബയിൽ എത്തിയപ്പോൾ കൈയിൽ പൈസ ഇല്ലാതെ അലഞ്ഞ ഇസ്മയിലിനെ സഹായിച്ച അരുൺ ആയിരുന്നു അത്. അവൻറെ കൂടെ ആണ് ഒന്നര മാസം ഇസ്മായിൽ കഴിഞ്ഞത്.
എന്ന പിന്നെ നിങ്ങൾ സംസാരിച്ചിരിക്ക്. ഞാൻ പോകുവാ.
കോയാക്ക യാത്ര പറഞ്ഞു ഇറങ്ങി.
ഇസ്മായിൽ വീട്ടുകാരിയെയും മക്കളെയുമൊക്കെ അരുണിന് പരിചയപ്പെടുത്തി കൊടുത്തു.