“അങ്ങ് ഡൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിൽ വർക്ക് ചെയ്യുന്ന ഞങ്ങളുടെ മാം ന്ന് തന്നെ അവന്റെ ആദ്യ വാക്കുകൾ കിട്ടി. പിന്നെ ഒന്നും നോക്കില്ല ഈ സ്റ്റെല്ല കാർത്തു ന് വേണ്ടി ആഗ്ര ലേക്ക് പോയി.
അവിടെ മിലട്ടറി അവനെക്കുറിച്ചു അനോഷിച്ചു. ഒരു മിലട്ടറി നേഴ്‌സ് പറഞ്ഞു തന്ന്. അവൻ ഇവിടെ വന്നു ആയിരുന്നു എന്നും പിന്നെ ആദ്യം ആയി ലീവ് എടുത്തു നാട്ടിലേക്ക് പോയി എന്നും ഒക്കെ. സ്വന്തം എന്ന് പറയാൻ ഒരു ആൾ ഇല്ലാത്തവൻ ഇങ്ങോട്ട് പോയി എന്നാ ചോദ്യത്തിന്റെ ഉത്തരം എനിക്ക് സിമ്പിൾ ആയിരുന്നു നിന്റെ അടുത്തേക് തന്നെ.”
അപ്പോഴേക്കും കാർത്തികയുടെ അച്ഛൻ അവിടെ വന്നു.
അവർ എഴുന്നേറ്റു കൈ കഴുകി മുൻപ് വശത്ത് വന്ന് ഇരുന്നു.
ലക്ഷ്മി ടെ കുട്ടികൾ മുറ്റത്തു കളിക്കാൻ തുടങ്ങി. അവർക്ക് അത്ഭുതം ആയിരുന്നു ഇത്രയും വലിയ മുറ്റത്തു കളിക്കാൻ ഒക്കെ സ്ഥലം കണ്ട്.
സ്റ്റെല്ല തുടർന്നു സംസാരം ഒക്കെ.
ജ്യോതികയും അർച്ചമ്മ യും അവരുടെ ഒപ്പം തന്നെ വന്നിരുന്നു.
“നിങ്ങൾ വിചാരിക്കുന്നപോലെ ഒരു സാധാ പട്ടാളക്കാരൻ, ഓഫീസർ, റോ ഏജന്റ് എന്ന് ഒക്കെ പറഞ്ഞു കാർത്തി യേ കാണാക് കൂട്ടി എങ്കിൽ തെറ്റി.
അവന്റെ പാടം കണ്ടപാടെ ഞങ്ങളുടെ മാം എഴുന്നേറ്റു നിന്ന് നോക്കി പോയി എങ്കിൽ അവന്റെ പവർ എന്താണെന്നു അറിയാൻ ഉള്ളത് ഉള്ള്.
100പേര് ചേരുന്ന സങ്കം അവരെ ആക്രമിച്ചപ്പോൾ അന്ന് ആണ് ഇവൻ എന്നാ ഒറ്റയാൻ പോരാളി ഇന്ത്യൻ ആർമി ഉണ്ടെന്ന് അവർക്ക് മനസിലായത് തന്നെ. അന്ന് 10പേരെ ആണ് അവൻ തിര്ത്തത്.
ഇവനെ കണ്ടു പേടിച്ചു അവർ ഓടി എന്നൊക്കെ പറഞ്ഞു ആ മാം.”
കാർത്തിക ചിരിച്ചിട്ട്.
“കാർത്തി ഏട്ടനോ.
ചാൻസ് ഇല്ലാ.
എനിക്ക് തോന്നുന്നു ഇല്ലാ ഏട്ടന് അങ്ങനെ ഒക്കെ.”
അപ്പോഴേക്കും സ്റ്റെല്ല ഒന്ന് നിശബ്ദ ആയി പോയി.
വേറെ ഒന്നും അല്ലാ.
കോണി പടി ഇറങ്ങി വരുന്ന കാർത്തിയെ കണ്ടതോടെ ഓരോ സ്റ്റെപ്പും വെക്കുന്നത് ട്രെയിങ് ചെയ്തപോലെ തന്നെ.
ചിരിച്ച മുഖം ആരെയും സന്തോക്ഷിപ്പിക്കുന്ന മുഖം.
തനിക് പോലും അവന്റെ മുഖത്ത് നിന്ന് കണ്ണ് എടുക്കാൻ കഴിയുന്നില്ലല്ലോ എന്ന് സ്റ്റെല്ല ക് തോന്നി പോയി.
അപ്പോഴേക്കും കാർത്തിക സ്റ്റെല്ല പറഞ്ഞ കാര്യം കാർത്തിയോട് പറഞ്ഞു ചിരിച്ചു.
സ്റ്റെല്ല എല്ലാം വീണ്ടും പറഞ്ഞു തുടങ്ങി അവനെ നോക്കി.
“റാണയെ കൊന്നത് നീ അല്ലെ?
ആ എൻകൗണ്ടർ വരെ ഇവൾക്ക് വേണ്ടി നീ അല്ലെ ചെയ്തത്?”
ഇത്രയും ചോദ്യം ചോദിച്ച ശേഷം നിർത്തി.
അർച്ചമ്മയും കാർത്തിയുടെ അച്ഛനും എഴുന്നേറ്റ് നിന്ന് പോയി.
കാർത്തിക്കക് അത് തമാശ ആയി തോന്നി.
അത്രയും പോലീസ് കാരക് പറ്റാത്തത് കാർത്തി ഏട്ടന് കഴിയില്ല എന്ന് വിചാരിച്ചു കാർത്തികടെ മുഖത്ത് തമാശ വന്നു.
കാർത്തി ഒന്ന് ആലോചിച്ച ശേഷം ലക്ഷ്മി യുടെ അടുത്ത് വന്നു.
ലക്ഷ്മി എന്താണെന്നു പറയാൻ കഴിയാതെ സ്ഥാനബിച്ചു നിക്കുക ആണ്.
കാർത്തി പറഞ്ഞു ലക്ഷ്മിയെ നോക്കി കൊണ്ട്.