നാളെ ഒക്കെ ഇല്ലേ.
നമുക്ക് എങ്ങനെ വേണേലും കിടക്കം പോരെ.”
“മതി.”
അങ്ങനെ പറഞ്ഞു കൊണ്ട് കാർത്തി യും കാർത്തികയും ഉറക്കത്തിലേക് വീണു.
ഇത്രയും നാൾ ഉറക്കം ഇല്ലാത്തെ ഇരുന്ന കാർത്തിക്കക് കാർത്തിയെ കിട്ടിയതോടെ അവന്റെ ചൂട് കൊണ്ട് ഉറങ്ങി പോകാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല.
മൊബൈൽ അടിക്കുന്ന ശബ്ദം കേട്ട് ആണ് കാർത്തിയും കാർത്തികയും എഴുന്നേറ്റത് സമയം രാവിലെ 8മണി ഫോണിൽ ജ്യോതിക ആയിരുന്നു.
സ്റ്റെല്ല ചേച്ചി ഒക്കെ ഇന്നലെ രാത്രി വന്നു. ചേട്ടനെയും ചേച്ചിയെയും താഴേക്ക് കാണാതെ ഇരുന്നപ്പോൾ അമ്മ പറഞ്ഞിട്ട് ആണ് വിളിച്ചേ എന്ന് ഒക്കെ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവർക്ക് നാണം ആയി.
ഫോൺ വെച്ചിട്ട് കാർത്തിക ഓടി ടോയ്‌ലെറ്റിൽ കയറി ഫ്രഷ് ആയി ഇറങ്ങി.
“ഏട്ടാ ചായ കുടിക്കാൻ വട്ടോ.”
എന്ന് പറഞ്ഞു അവൾ ഇറങ്ങി പോയി.
കാർത്തി കേരള നാട്ടിലെ രാവിലത്തെ തണുപ്പ് ഒക്കെ കൊണ്ട് തലവണ യെയും കെട്ടിപിടിച്ചു കിടന്നു.
താഴെ ഹാളിലേക്കു വന്ന കാർത്തിക കാണുന്നെ ചായ കുടിച് കൊണ്ട് ഇരിക്കുന്ന സ്റ്റീലായെയും ലക്ഷ്മി യെയും ലക്ഷ്മി യുടെ രണ്ടു കുട്ടികളും ആണ്.
“ആഹാ ഇപ്പോഴാണോ തമ്പുരാട്ടിക് നേരം വെളുത്തെ?”
സ്റ്റെല്ല യുടെ ചോദ്യം എത്തി.
കാർത്തിക ചിരിച്ചിട്ട് വന്നു അവരുടെ ഒപ്പം ഇരുന്നിട്ട് ക്ഷീണം കാരണം ഉറങ്ങി പോയി.
“ഓ.. ഓ..
അല്ലാ ആൾ എന്ത്യേ.
എന്റെ കാർത്തു ടെ ഹൃദയം അടിച്ചു മാറ്റികൊണ്ട് പോയ ആൾ.”
“എഴുന്നേക്കുന്നത്തെ ഉള്ള്.
ലക്ഷ്മി എന്നാ ഉണ്ട് വിശേഷം.
ഇപ്പൊ പ്രശ്നം ങ്ങൾ ഒന്നും ഇല്ലല്ലോ നമ്മുടെ സ്റ്റേഷനിൽ?”
ലക്ഷ്മി സ്റ്റെല്ല യേ നോക്കി.
സ്റ്റെല്ല പറഞ്ഞു തുടങ്ങി.
“അതിന് പ്രശ്നം ഉണ്ടാകാൻ ആരേലും ഉണ്ടെങ്കിൽ അല്ലെ പ്രശ്നം കാണുകയുള്ളു.
അന്നത്തെ ആ എൻകൗണ്ടർ എല്ലാം തീർത്തു.”
“അല്ലാ സ്റ്റെല്ല.
കാർത്തി ജീവിച്ചു ഇരുപ്പുണ്ട് എന്ന് നിനക്ക് എങ്ങനെ മനസിലായി. ഞാൻ അവനെ അനോഷിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നല്ലോ.”
“നീ വരച്ചു തന്നാ അവന്റെ രേഖ ചിത്രം തന്നെ അവനെ കുറച്ചു എല്ലാം എന്റെ കാതിൽ എത്തിച്ചു.”
കാർത്തിക്കക് ആകാംഷ ആയി.
“എവിടെ നിന്ന്?”