ജ്യോതിക അപ്പൊ തന്നെ പറഞ്ഞു.
“ചേട്ടാ ആ പപ്പടം ഞാൻ ഉണ്ടാകിയത.”
അത് കേട്ട് എല്ലാവരും ചിരിച്ചു.
കാർത്തി അവൾക് വിഷമം ആകണ്ടല്ലോ എന്ന് ഓർത്ത് പപ്പടം എടുത്തു തിന്ന്.
പിന്നെ അവരും ഒരുമിച്ച് ഇരുന്നു കഴിച്ചു.
തന്നോട് ചേർന്ന് ഇരുന്നു തന്നെ ആണ് കാർത്തികയും കഴിക്കുന്നേ.
അവൾ ആണേൽ തന്നെ ഒളികണ്ണ് ഇട്ട് നോക്കുന്നുണ്ട്.
പിന്നീട് വിശേഷങ്ങൾ പറയൽ ആയിരുന്നു കാർത്തികയുടെ അമ്മ.
കാർത്തികയുടെ അമ്മ മുറിയിൽ പോയി പണ്ടത്തെ ഒരു ആൽബം എടുത്തു കൊണ്ട് വന്നു കാണിച്ചു.
അതിൽ ഞാൻ എന്റെ അമ്മയെ കണ്ടു.
ഒരു സുന്ദരി കുട്ടി ആയിരുന്നു എന്റെ അമ്മ സുഭദ്ര.
അച്ഛൻ എന്നെപോലെ തന്നെ ആയിരുന്നു.
ഞാൻ അതിൽ ഇല്ലേലും അമ്മ ഗർഭിണി ആയിരുന്നു.
അതിലെ ഓരോ ഫോട്ടോയും കാണുമ്പോൾ എനിക്ക് സന്തോഷം ആയിരുന്നു.
കാരണം ഇത് വരെ ഞാൻ കരുതിയത് ആരും ഇല്ലാത്തവൻ ആയിരുന്നു. എന്നാൽ ഇപ്പൊ എനിക്ക് ഒരു അമ്മയും അച്ഛനും ഉണ്ടായിരുന്നു എന്ന് കേട്ടപ്പോൾ തന്നെ സന്തോഷം സഹിക്കാൻ കഴിയുന്നില്ല. അത് എന്റെ കണ്ണുകളിൽ കാണാൻ അധികം സമയം ഒന്നും കാർത്തിക്കാകും അവളുടെ അമ്മക്കും വേണ്ടി വന്നില്ല.
പിന്നെ എന്നെ അശോസിപ്പിച്ചു.
പിന്നീട് ആ ആൽബത്തിൽ കാർത്തികയുടെ അമ്മയും അച്ഛനും വന്നു തുടങ്ങി. അതിൽ അവളുടെ അമ്മയും ഗർഭിണി ആയിരുന്നു.
അപ്പോഴേക്കും കാർത്തികയുടെ അനിയത്തി ജ്യോതികയും വന്നു ആൽബം കാണുവാൻ.
പിന്നീട് ഉള്ള ഫോട്ടോ കളിൽ കുഞ്ഞ് ആയ ഞാൻ വന്നു. വളരെ ക്യൂട്ട് ആയിരുന്നു.
അപ്പോഴേക്കും കാർത്തികയുടെ അമ്മ പറഞ്ഞു.
“ഇവൻ ജനിച്ച ഏഴാം നാളിൽ ജനിച്ചതാ എന്റെ കാർത്തിക കുട്ടി.
പിന്നെ ഹോസ്പിറ്റൽ നിന്ന് ഞങ്ങൾ റന്റ് വീട്ടിലേക് വന്നു ഇവരെ രണ്ടിനെയും ഒരേ ബെഡിൽ ആയിരുന്നു ജ്യോതികെ ഞങ്ങൾ ഇട്ടിരുന്നത് നോക്കാൻ എളുപ്പത്തിന്.
എന്ത് ചെയ്യാൻ ദേ ഇവൻ ഇവളുടെ കണ്ണിലേക്കു തന്നെ നോക്കി കിടക്കും. അതിന് ഇവളും എല്ലാം കാണിച്ചു കൊണ്ട് കിടക്കും അവന്.”
അത് കേട്ട് ഞങ്ങൾ ചിരിച്ചു.
“പോ അമ്മേ.
എനിക്ക് നാണം വരും.”
“നിനക്ക് നാണമോ.
അന്ന് ഞാൻ ആയിരുന്നു നാണം കേട്ട് കൊണ്ട് ഇരുന്നേ സുഭദ്ര ടെ മുമ്പിൽ നീ കാരണം.
ഇവൾ ഒന്ന് മുട്ടുകുത്തി നടക്കാൻ തുടങ്ങിയതോടെ കാർത്തി അടങ്ങി കിടക്കും പക്ഷേ ഇവൾ ബെഡിലൂടെ ഇഴഞ്ഞു ചെന്ന് അവന്റെ അടുത്ത് വന്നു കിടക്കും. മുഖത്ത് പണി.
രണ്ടാൾക്കും ഒന്ന് പിരിഞ്ഞു ഇരിക്കാൻ കഴിയില്ല അപ്പൊ തന്നെ കരയും രണ്ടെണം കൂടി അതോടെ എന്റയും സുഭദ്ര ടെയും ഉറക്കം പോകും .”
ഞാൻ ആ ആൽബം നോക്കും ന്തോറും. എനിക്ക് ഇവളെ ഒറ്റയടിക്ക് ഇഷ്ടപ്പെടാൻ ഉള്ള കാരണവും ഇതാണ് എന്ന് മനസിലാക്കാൻ പറ്റി.