ജയിലോർമ്മ
പൊതുവാൾ
JAILORMMA AUTHOR POTHUVAL
ഇതൊരു കമ്പികഥ അല്ല. അങ്ങനെ വിചാരിച്ചു വായിച്ചിട്ടു എന്നെ തെറിവിളിക്കാതിരിക്കാനാണ് ആദ്യമേ പറഞ്ഞത്. ചുമ്മാ കുറച്ചു എഴുതി ഒരു രസത്തിനു. വായിക്കുവാണേൽ അഭിപ്രായം അറിയിക്കാൻ മറക്കരുത്. മുൻപ് ഞാൻ എഴുതിയിട്ട കഥയുടെ തുടർച്ച അങ്ങനെ കണ്ടാ മതി അതാ നല്ലത്.
ജില്ലാ ജയിലിന്റെ വാതിൽ തുറന്നു. വാതിലിനോട് ചേർന്ന് തന്നെ പഴയ ഒരു മേശയും കസേരയും. അവിടെ ഇരിക്കുന്ന ഉദ്യോഗസ്ഥന് എസ്കോർട്ട് വന്ന ഏമാന്മാർ ഞങ്ങളുടെ ജാതക കുറിപ്പ് ഏൽപ്പിച്ചു. ആദ്യത്തെ ഊഴം എന്റെയാണ്. രെജിസ്റ്ററിലേക്കു വിവരങ്ങൾ ചേർക്കുന്നതിനിടയിൽ ചോദ്യം വന്നു.
എന്താടാ കേസ് ? അറിയാത്ത കൊണ്ടൊന്നും അല്ല അതാണൊരു രീതി നമ്മളെ കൊണ്ട് തന്നെ പറയിപ്പിക്കണം.
420 ആണ് സർ. എഴുതികൊണ്ടോരുന്നതിൽ നിന്നും മുഖം ഉയർത്തി.
എന്ത്?
ചീറ്റിങ്ങ്.
ആ അങ്ങനെ പറഞ്ഞ മതി, വകുപ്പൊക്കെ ഞങ്ങള് നോക്കിക്കൊള്ളാം. എന്നെ നോക്കി കണ്ണുരുട്ടി.
ശരി സർ.
കയ്യിലുള്ളതൊക്കെ ഇവിടെ വയ്ക്ക്. പേഴ്സ്, മൊബൈൽ, ബെൽറ്റ് അങ്ങനെ ഉള്ളത് മുഴുവൻ. എല്ലാം ഞാൻ ഊരി വച്ചു. പഴ്സിൽ ഉണ്ടായിരുന്ന പണം എണ്ണി 180 രൂപ അതിനൊരു സ്ലിപ് എഴുതി വേറെ വച്ചു. ബെൽറ്റ് പേഴ്സ് ഒക്കെ വേറെ. എന്റെ കയ്യിൽ ഒരു പിച്ചള വള ഉണ്ട് അതും ഊരി വച്ചു. എടുത്തു നോക്കിയിട്ട് ചോദിച്ചു, എന്തിനാടാ ഇത്.
ഒന്നിനുമല്ല സർ.
അത് കുറെ ആയി എന്റെ കയ്യിലിങ്ങനെ ഉണ്ട്. 4 വർഷങ്ങൾക്ക് മുൻപ് എന്റെ പ്രിയ സുഹൃത് ഗുരുവായൂർന്ന് വാങ്ങിച്ചു തന്നതാണ്. എല്ലാ വൈകുന്നേരങ്ങളിലും കുന്നംകുളത്തൂന്ന് ഞങ്ങൾ അവിടെ പോയിരിക്കാറുണ്ട് ആദ്യമൊക്കെ അവന്റെ ഭ്രാന്തായി തോന്നിയെങ്കിലും പിന്നീട് എനിക്കും അതൊരു ഹരമായി. അരങ്ങേറ്റങ്ങൾ, കച്ചേരികൾ ഒക്കെ കണ്ടു മേല്പത്തൂർ ഓഡിറ്റോറിയത്തിലെ ഏതെങ്കിലും ഓരത്ത് അങ്ങനെ ഇരിക്കും പിന്നെ ചുറ്റുമതിലിന് വലം വച്ച് നടക്കും. ഒരുപാട് സുന്ദരികളെ കാണാനാവും. ഗുരുവായൂർ അമ്പലനടയിൽ കച്ചോടം ചെയ്യുന്ന ചെക്കന്മാർക്ക് പെണ്ണ് കാണാൻ പോയാൽ ഒരു കാലത്തും നടക്കൂല , അവർക്കിഷ്ടപ്പെട്ട പെണ്ണിനെ കിട്ടൂല. എന്താച്ചാ ദിവസവും കണ്ണനെ കാണാൻ എത്തുന്ന സുന്ദരിമാരെ അതും ത്രിലോക സുന്ദരിമാരെ അങ്ങനെ തന്നെ പറയണം കണ്ടിട്ട് എങ്ങനെ ശരിയാവാനാ. പോയി കാണുന്നതൊന്നും ഏഴയല്പക്കത്തു പോലും വരില്ല കണ്ടുകൊണ്ടിരിക്കുന്നതിന്റെ. അങ്ങനൊരു വർത്തമാനം അവിടെ പരക്കെ ഉണ്ട് കേട്ടോ. അല്ലാതെ ഞാൻ പറഞ്ഞതല്ല അയ്യേ…അങ്ങനൊരു സായാഹ്നത്തിൽ എന്റെ കയ്യിൽ കേറിയതാണിത് ഈ പിച്ചള വള. എന്റെ മനസ്സിലേക്ക് ആ ഓർമ്മകൾ മിന്നി മാഞ്ഞു.
മ്മ്മ് അങ്ങോട്ട് മാറി നിക്കടാ. വീണ്ടും ശബ്ദമുയർത്തി. ഒന്നും മിണ്ടാതെ മാറി നിന്നു. എന്നെ അലട്ടിയത് ഇതൊന്നുമല്ല നടയടി എന്നൊരു ആചാരം ഉണ്ടല്ലോ. അതിനെ എങ്ങനെ മറികടക്കാം എന്നുള്ള വീർപ്പുമുട്ടലായിരുന്നു ഞാൻ ഈ നേരത്തൊക്കെ. പിള്ളേരെ വിരട്ടുകയാണിപ്പോ……