ഇത്രയും സുന്ദരിയാണോ എന്റെ സലീന.
അതിന്നു ചിരിച്ചോണ്ട്.
നീ തന്നേ അല്ലെ എല്ലാം ചെയ്തത്.
ഹ്മ്മ് അവിടുന്ന് പക്ഷെ ഇത്രയും തോന്നിയില്ല ധൃതി കൊണ്ടാകും.
തായേക്ക് വന്നപ്പോഴാ ഇത്ത നിങ്ങടെ മൊഞ്ച് കണ്ടത്.
ഹ്മ്മ് എന്നു പറഞ്ഞോണ്ട് ഇത്ത എന്റെ തോളിലേക്ക് ചാഞ്ഞു.
ഞാൻ ഒന്നുടെ ആ കൈകളിൽ ഉമ്മവെച്ചോണ്ട് വണ്ടി എടുത്തു. ഞങ്ങൾ നേരെ പോയത് ഇത്തയുടെ ഉമ്മയുടെയും ഉപ്പയുടെയും അടുത്തേക്കായിരുന്നു.
ഞങ്ങടെ വരവ് കണ്ട ഇത്തയുടെ ഉമ്മ ഇത്തയെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു.
അപ്പോയെക്കും ഉപ്പയും എത്തി.
ഇത്തയുടെ സംസാരത്തിലെ സന്തോഷം കണ്ട് അവർ ഇത്തയോട് ഓരോന്ന് ചോദിച്ചോണ്ടിരുന്നു.
മോള് ഉറങ്ങിയിരുന്നു. അവളെ ഒരു റൂമിൽ കിടത്തികൊണ്ട് ഇത്ത തന്നേ എനിക്കവിടെ നിന്നും ചായയും ഉണ്ടാക്കി തന്നു.
ഞാൻ വേണ്ടേ എന്ന് കുറെ പറഞ്ഞെങ്കിലും. ഇത്ത നിർബന്ധിച്ചു കുടിപ്പിച്ചു.
ഞങ്ങടെ വീട്ടിലേക്കു ആദ്യമായി വന്നതല്ലേ. സൈനു നീ ഒന്നും തരാതെ പോകുന്നത് ശരിയല്ലല്ലോ.
ഇനി ഇടയ്ക്കിടയ്ക്ക് വരാനുള്ളതല്ലേ ഇത്ത പിന്നെന്താ എന്നൊക്കെ പറഞ്ഞിട്ടും വിട്ടില്ല..
പിന്നെ ഉപ്പ കൂടി അവരുടെ കൂടെ കൂടിയപ്പോൾ കുടിക്കാതിരിക്കാനും പറ്റിയില്ല.
.
കുറച്ചു നേരം അവിടെ ചിലവഴിച്ചു കൊണ്ട് ഞങ്ങൾ അവിടെ നിന്നും അമ്മായിയുടെ വീട്ടിലേക്കു പോയി.
അവിടെ എത്തിയതും ഇത്തവീടെല്ലാം തുറന്നു ഞാനും ഇത്തയും അകത്തേക്ക് കയറി കൊണ്ട് മോളുടെ ഡ്രെസ്സും ഇത്തയുടെ ആവിശ്യ സാധനങ്ങളും ഒക്കെ എടുത്തു പാക്ക് ചെയ്തു കൊണ്ട് ഞങ്ങൾ എന്റെ ഉമ്മയുടെ വീട്ടിലേക്കു പോയി.
അവിടെ ഉണ്ടായിരുന്നവരെല്ലാം എന്നോട് വിശേഷങ്ങൾ എല്ലാം തിരക്കി. അവരോടു എല്ലാം സംസാരിച്ചു കൊണ്ട്.
ഞാൻ അവിടെ ഇരുന്നു.
അവരെല്ലാം ഇത്തയെ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്.
ഇത്തയുടെ ഈ മാറ്റം അവരാരും പ്രധീക്ഷിച്ചിരുന്നില്ല എന്ന് തോന്നി.
തറവാട്ടിൽ ഉണ്ടായിരുന്ന അമ്മായിക്ക് പിന്നെ ഇത്തയോട് എതിർപ്പൊന്നും ഇല്ലാതിരുന്നതിനാൽ അവർ ഇത്തയോട് വിശേഷങ്ങൾ എല്ലാ തിരക്കി.
ഉമ്മയെ പറ്റിയും അമ്മായിയെ പറ്റിയും എല്ലാം.
എല്ലാവിശേഷങ്ങളും പറഞ്ഞു കൊണ്ട് അവിടുന്നു ഇറങ്ങി ഞങ്ങൾ അടുത്തുള്ള മാമന്റെ വീട്ടിലേക്കു പോയി. അവിടെ നിന്നും ഇറങ്ങിയ ഞാനും ഇത്തയും നേരെ പോയത് സുലൈഖ അമ്മായിയുടെ അടുത്തേക്കായിരുന്നു.